സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ലോ​റി ത​ട്ടി മ​രി​ച്ചു
Monday, September 23, 2024 10:14 PM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ന​ഗ​ര​ത്തി​ല്‍ അ​യി​ഷ കോം​പ്ല​ക്സി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ലോ​റി ത​ട്ടി മ​രി​ച്ചു. ക​ര്‍​ക്കി​ടാം​കു​ന്ന് കാ​ള​മ്പാ​റ​യി​ലെ ചെ​മ്പ​ന്‍ അ​ബ്ബാ​സ് (52) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​ക​വേ അ​യി​ഷ കോം​പ്ല​ക്സി​ന് മു​ന്നി​ല്‍ വ​ച്ച് ലോ​റി ത​ട്ടു​ക​യാ​യി​രു​ന്നു.

സൗ​ദി​യി​ലെ ത്വാ​യി​ഫി​ല്‍ പ്ര​വാ​സി​യാ​യി​രു​ന്നു. നാ​ട്ടി​ല്‍ വ​ന്ന ശേ​ഷ​മാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ​ത്. മൃ​ത​ദേ​ഹം പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി.


പ​രേ​ത​നാ​യ ചെ​മ്പ​ന്‍​മൊ​യ്തു​വ​ഴ​ങ്ങോ​ട​ന്‍ ആ​യി​ഷ ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഹ​ഫ്സ​ത്ത് കു​വേ​രി (പാ​തി​രി​ക്കോ​ട്). മ​ക്ക​ള്‍: ഫാ​ത്തി​മ ഹി​ബ, ഷ​ഹ​ബ, ദി​യ ഫാ​ത്തി​മ, അ​ഫ്ത്താ​ബ്. മ​രു​മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ഫി​റോ​സ്.