സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്ക​ണം: വി.​ഡി. സ​തീ​ശ​ന്‍
Thursday, September 26, 2024 5:05 AM IST
എ​ട​ക്ക​ര: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍ററി​ല്‍ നാ​ലാം ഷി​ഫ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍ററി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സം​സ്ഥാ​ന​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച് ര​ണ്ട് ഡ​യാ​ലി​സി​സ് യ​ന്ത്രം ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന വി​ഷ​യ​ത്തി​ല്‍ രാ​ഷ്‌ട്രീയ ഭി​ന്ന​ത വേ​ണ്ടെ​ന്നും ചു​ങ്ക​ത്ത​റ ഡ​യാ​ലി​സി​സ് സെന്‍റ​റി​ന് പ​ര​മാ​വ​ധി ഫ​ണ്ട് ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 2017 ല്‍ ​ആ​രം​ഭി​ച്ച ചു​ങ്ക​ത്ത​റ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ല്‍ നി​ല​വി​ല്‍ മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് ഡ​യാ​ലി​സി​സ് ന​ട​ന്നു​വ​ന്നി​രു​ന്ന​ത്.

എ​ന്നാ​ല്‍, ബ്ലോ​ക്കി​ന് കീ​ഴി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 35 രോ​ഗി​ക​ള്‍ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നാ​യി അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​യാ​ലി​സി​സ് സെന്‍റ​റി​ല്‍ നാ​ലാ​മ​ത്തെ ഷി​ഫ്റ്റ് സ്ഥാ​പി​ച്ച​ത്. ഇ​തി​നാ​യി ഡ​യാ​ലി​സി​സ് സ​പ്പോ​ര്‍​ട്ടിം​ഗ് ക​മ്മി​റ്റി​യാ​യ "മ​രു​പ്പ​ച്ച’​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ്ലോ​ക്കി​ന് കീ​ഴി​ലെ ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 105 വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നാ​യി 82,69,883 രൂ​പ പ്ര​വ​ര്‍​ത്ത​ന ഫ​ണ്ടി​ലേ​ക്ക് സ​മാ​ഹ​രി​ച്ചി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ​ന്‍.​എ. ക​രീം, അം​ഗം ഷെ​റോ​ണ റോ​യ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പാ​ത്തു​മ്മ ഇ​സ്മാ​യി​ല്‍,

സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ റ​ഷീ​ദ് വാ​ള​പ്ര, സ​ജ്ന അ​ബ്ദു​റ​ഹ്മാ​ന്‍, അം​ഗം സി.​കെ. സു​രേ​ഷ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബ​ഹാ​വു​ദീ​ന്‍, സ​പ്പോ​ര്‍​ട്ടിം​ഗ് ക​മ്മി​റ്റി ബ്ലോ​ക്ക് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഹ്‌മ​ത്തു​ള്ള മൈ​ലാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.