‘ജി​ല്ല​യി​ലെ വൈ​ദ്യു​തി വി​ത​ര​ണത്തിന് മ​ല​പ്പു​റം പാ​ക്കേ​ജ് ന​ട​പ്പാ​ക്കും’
Tuesday, September 24, 2024 7:43 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ മേ​ഖ​ല​യി​ലെ സ​മ​ഗ്ര​പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് മ​ല​പ്പു​റം പാ​ക്കേ​ജ് എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍ കു​ട്ടി. തി​രൂ​രി​ന​ടു​ത്ത വെ​ങ്ങാ​ലൂ​രി​ല്‍ കെ​എ​സ്ഇ​ബി സ്ഥാ​പി​ക്കു​ന്ന 220 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

2032 ഓ​ടെ പൂ​ര്‍​ത്തി​യാ​കു​ന്ന രീ​തി​യി​ല്‍ ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​യാ​ണ് മ​ല​പ്പു​റം പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ക്കേ​ജ് പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മ​ല​പ്പു​റം ജി​ല്ല നേ​രി​ടു​ന്ന വോ​ള്‍​ട്ടേ​ജ് ക്ഷാ​മം, അ​ടി​ക്ക​ടി​യു​ള്ള വൈ​ദ്യു​തി ത​ട​സ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മാ​കും. ജി​ല്ല​യി​ലെ വ്യ​വ​സാ​യ പു​രോ​ഗ​തി​യും ല​ക്ഷ്യ​മാ​ക്കി​യാ​ണ് പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ന്ന​ത്. പാ​ക്കേ​ജി​ലെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ല്‍ ഏ​റ്റെ​ടു​ത്ത് 2032 ഓ​ടെ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പു​ല്ലൂ​നാ​ര്‍ നെ​ടി​യോ​ട​ത്ത് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ 110 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നും നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എം.​പി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി, തി​രൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് അ​ഡ്വ. യു ​സൈ​നു​ദ്ദീ​ന്‍, ത​ല​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ, കെ​എ​സ്ഇ​ബി ട്രാ​ന്‍​സ്മി​ഷ​ന്‍ ആ​ന്‍​ഡ് സി​സ്റ്റം ഡ​യ​റ​ക്ട​ര്‍ സ​ജി പൗ​ലോ​സ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ അ​ഡ്വ. പി. ​ഹം​സ​ക്കു​ട്ടി, അ​ഡ്വ. കെ. ​ഹം​സ, പി​മ്പു​റ​ത്ത് ശ്രീ​നി​വാ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഷൊ​ര്‍​ണൂ​ര്‍ ട്രാ​ന്‍​സ്ഗ്രി​ഡ് ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ കെ. ​ശാ​ന്തി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​ബ്സ്റ്റേ​ഷ​നു​വേ​ണ്ടി സ്ഥ​ലം വി​ട്ടു ന​ല്‍​കി​യ ഭൂ​വു​ട​മ​ക​ളെ ച​ട​ങ്ങി​ല്‍ മ​ന്ത്രി. വി ​അ​ബ്ദു​റ​ഹി​മാ​ന്‍ ആ​ദ​രി​ച്ചു.


ത​ല​ക്കാ​ട് വി​ല്ലേ​ജി​ലെ വെ​ങ്ങാ​ലൂ​രി​ല്‍ 0.852 ഹെ​ക്ട​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് പു​തി​യ ഗ്യാ​സ് ഇ​ന്‍​സു​ലേ​റ്റ​ഡ് സ​ബ്സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ആ​ദ്യ​ഗ്യാ​സ് ഇ​ന്‍​സു​ലേ​റ്റ​ഡ് സ​ബ്സ്റ്റേ​ഷ​നാ​ണ് ഇ​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രും കെ​എ​സ്ഇ​ബി​യും ന​ട​പ്പാ​ക്കു​ന്ന ട്രാ​ന്‍​സ്ഗ്രി​ഡ് 2.0 മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു​ഘ​ട്ട​ങ്ങ​ളാ​യാ​ണ് സ​ബ്സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന​ത്. 220 കെ​വി, 110 കെ​വി സ​ബ്സ്റ്റേ​ഷ​നു​ക​ളാ​ണ് നി​ര്‍​മി​ക്കു​ക. തി​രൂ​ര്‍, ത​വ​നൂ​ര്‍, പൊ​ന്നാ​നി, കോ​ട്ട​ക്ക​ല്‍, താ​നൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് പ​ദ്ധ​തി.

42 കി​ലോ​മീ​റ്റ​ര്‍ 11 കെ​വി ലൈ​നു​ള്‍​പ്പെ​ടെ​യു​ള്ള 204 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ര്‍​മാ​ണം.
220 കെ​വി സ​ബ് സ്റ്റേ​ഷ​നി​ല്‍ 400 എം​വി​എ ശേ​ഷി​യും 110 കെ​വി സ​ബ്സ്റ്റേ​ഷ​നി​ല്‍ 40 എം​വി​എ ശേ​ഷി​യും വീ​ത​മു​ള്ള ട്രാ​ന്‍​സ്ഫോ​ര്‍​മ​റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ 33 കെ​വി ശൃം​ഖ​ല വി​ക​സി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യും ഈ ​സ​ബ്സ്റ്റേ​ഷ​ന് ഉ​ണ്ടാ​യി​രി​ക്കും.