ജ​ന​കീ​യ ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Wednesday, September 25, 2024 5:03 AM IST
ക​ട്ടു​പ്പാ​റ: റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ലു​വ​ർ​ഷം മു​മ്പ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച പെ​രു​മ്പി​ലാ​വ്-​നി​ല​മ്പൂ​ർ സം​സ്ഥാ​ന​പാ​ത​യി​ലെ പു​ലാ​മ​ന്തോ​ൾ-​മേ​ലാ​റ്റൂ​ർ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും റീ ​ടെ​ൻ​ഡ​ർ വി​ളി​ച്ച് പു​തി​യ ക​മ്പ​നി​യെ കൊ​ണ്ട് റോ​ഡ് പ​ണി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും അ​നാ​സ്ഥ കാ​ണി​ച്ച ക​രാ​ർ ക​മ്പ​നി​ക്കെ​തി​രേ​യും കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ജ​ന​കീ​യ ആ​ക്‌​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ടു​പ്പാ​റ പാ​ലം ജം​ഗ്ഷ​നി​ൽ വ​ച്ച് റോ​ഡ് ഉ​പ​രോ​ധി​ച്ചു.


ഉ​പ​രോ​ധ​സ​മ​രം ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണും പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി. ​സൗ​മ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ ഏ​ലം​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​ൻ, പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ച​ന്ദ്ര​മോ​ഹ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി ക​ട്ടു​പ്പാ​റ, ട്ര​ഷ​റ​ർ അ​സീ​സ് ഏ​ർ​ബാ​ദ്, വി. ​ബാ​ബു​രാ​ജ്, നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, കെ.​പി. മൊ​യ്തീ​ൻ​കു​ട്ടി, ഇ​സ​ദ്ദീ​ൻ ഹം​സ പാ​ലൂ​ർ, ഷി​ബു ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.