വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ സ​മ​ര​ത്തി​ലേ​ക്ക്
Wednesday, September 25, 2024 5:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഉ​പ​ജീ​വ​ന​ത്തി​നാ​യി വ​ഴി​യോ​ര ക​ച്ച​വ​ടം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ സ്ട്രീ​റ്റ് വെ​ണ്ടേ​ഴ്സ് യൂ​ണി​യ​ൻ എ​സ്ടി​യു പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ഗ​ര​സ​ഭ​യി​ലേ​ക്ക് 27ന് ​നി​ൽ​പ്പ് സ​മ​രം ന​ട​ത്തും.

മു​നി​സി​പ്പാ​ലി​റ്റി വ​ഴി​വ​ക്കി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​ഗീ​കാ​ര​മു​ള്ള ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ക, ക​ച്ച​വ​ട​ക്കാ​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ക, വെ​ണ്ടിം​ഗ് ആ​ക്ട് പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ക.


യോ​ഗ​ത്തി​ൽ സ്ട്രീ​റ്റ് വെ​ണ്ടേ​ഴ്സ് യൂ​ണി​യ​ൻ എ​സ്ടി​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ഫീ​ക്ക് അ​മ്മി​നി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തെ​ക്ക​ത്ത് ഉ​സ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഹ​രി​ദാ​സ​ൻ നാ​യ​ർ, രാ​മ​കൃ​ഷ​ണ​ൻ ഒ​ലി​ങ്ക​ര, മു​ഹ​മ്മ​ദാ​ലി ജൂ​ബി​ലി, സൈ​താ​ലി മു​ള്ള്യാ​കു​ർ​ശി , റ​ഷീ​ദ് മ​ണ്ണാ​ർ​മ​ല, ഹ​സ്സ​ൻ കു​ന്ന​പ്പ​ള്ളി, ജ​ന. സെ​ക്ര​ട്ട​റി ശി​ഹാ​ബ് ക​ള​ക്ക​ണ്ട​ൻ, ട്ര​ഷ​റ​ർ ഉ​ണ്ണീ​ൻ കു​ട്ടി ആ​ന​മ​ങ്ങാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.