സാം​ബോ ചാ​മ്പ്യ​ന്‍​ഷി​പ്പ്: മ​ല​പ്പു​റം ജേ​താ​ക്ക​ള്‍
Tuesday, September 24, 2024 7:43 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സാം​ബോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ല​പ്പു​റം ജി​ല്ല ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി. 14 ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി അ​റു​നൂ​റോ​ളം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ജിം​നാ​സ്റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ യു. ​തി​ല​ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

290 പോ​യി​ന്‍റു​മാ​യാ​ണ് മ​ല​പ്പു​റം ജി​ല്ല ഓ​വ​റോ​ള്‍ ജേ​താ​ക്ക​ളാ​യ​ത്. 260 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​വും 245 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ളം മൂ​ന്നാം സ്ഥാ​ന​വും നേ​ടി.


ജൂ​ലൈ 29, 30 തി​യ​തി​ക​ളി​ല്‍ ചൈ​ന​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ സാം​ബോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മെ​ഡ​ല്‍ നേ​ടി​യ അ​ഭി​മ​ന്യു​വി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ഈ ​ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ വി​ജ​യി​ക​ളെ ഡി​സം​ബ​ര്‍ ആ​ദ്യ​വാ​രം ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന നാ​ഷ​ണ​ല്‍ സാം​ബോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന സാം​ബോ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ല​ത്തീ​ഫ് അ​റി​യി​ച്ചു.