ബൈ​ക്ക് മോ​ഷ്ടാ​വ് പി​ടി​യി​ല്‍
Friday, July 26, 2024 5:09 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ന​ഗ​ര​ത്തി​ലെ ജൂ​ബി​ലി റോ​ഡി​ല്‍ നി​ന്നു ക​ഴി​ഞ്ഞ മാ​സം ബൈ​ക്ക് മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് വാ​ണി​മേ​ല്‍ താ​ഴെ​വെ​ള്ളി​യോ​ട് ഓ​ടു​ക​ണ്ട​വി​ട വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സു​ഹൈ​ല്‍(25) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 21 കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ് ജൂ​ബി​ലി റോ​ഡി​ലെ ഗ്യാ​സ് ഏ​ജ​ന്‍​സി​ക്ക് സ​മീ​പ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​ണ്ണൂ​ര്‍ കൊ​ള​വ​ല്ലൂ​ര്‍ പോ​ലീ​സ് മ​റ്റൊ​രു കേ​സി​ല്‍ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തെ​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​ത്.


ചോ​ദ്യം ചെ​യ്യ​ലി​ല്‍ കൈ​വ​ശ​മു​ള്ള ബൈ​ക്ക് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന വി​വ​രം ല​ഭി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് ക​ണ്ണൂ​ര്‍ ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യു​ടെ അ​റ​സ്റ്റ് കോ​ട​തി അ​നു​മ​തി​യോ​ടെ രേ​ഖ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. എ​സ്ഐ ഉ​ദ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.