എ​ല​മ്പ്ര സ്കൂ​ള്‍: പൊ​തു​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് ഉ​പ​ഡ​യ​റ​ക്ട​റു​ടെ ക​ത്ത്
Friday, July 26, 2024 5:09 AM IST
മ​ഞ്ചേ​രി: പ​യ്യ​നാ​ട് എ​ല​മ്പ്ര​യി​ല്‍ പ്രൈ​മ​റി വി​ദ്യാ​ല​യം അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ക​ത്ത​യ​ച്ചു. സ്കൂ​ള്‍ മാ​പ്പിം​ഗി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ല്ലെ​ന്ന​താ​ണ് പ്ര​ദേ​ശ​ത്ത് സ്കൂ​ള്‍ അ​നു​വ​ദി​ക്കാ​ന്‍ ത​ട​സ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്.

സ്കൂ​ള്‍ മാ​പ്പിം​ഗി​ന് മു​മ്പു ത​ന്നെ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റും മ​ഞ്ചേ​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി അ​നു​കൂ​ല റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും സ്കൂ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നി​ട്ടും ഇ​ക്ക​ഴി​ഞ്ഞ സ്കൂ​ള്‍ മാ​പ്പിം​ഗി​ലും എ​ല​മ്പ്ര ഉ​ള്‍​പ്പെ​ട്ടി​ല്ല.


ഈ ​അ​വ​ഗ​ണ​ന​ക്കെ​തി​രെ പ്ര​ദേ​ശ​വാ​സി​യാ​യ തേ​ന​ത്ത് മു​ഹ​മ്മ​ദ് ഫൈ​സി ക​ഴി​ഞ്ഞ​മാ​സം ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി യു​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ര്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കുകയായിരുന്നു.