മ​യ​ക്കു മ​രു​ന്നു​മാ​യി യു​വാ​വ് വീ​ണ്ടും പി​ടി​യി​ല്‍
Thursday, July 25, 2024 5:12 AM IST
മ​ഞ്ചേ​രി : മ​യ​ക്കു​മ​രു​ന്നു​മാ​യി എ​ക്സൈ​സ് സം​ഘം നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ ഇ​ന്ന​ലെ വീ​ണ്ടും മ​യ​ക്കു​മ​രു​ന്നു സ​ഹി​തം പി​ടി​കൂ​ടി.

മ​ഞ്ചേ​രി പു​ല്ലൂ​ര്‍ പാ​ല​ശേ​രി സാ​ദി​ഖ് (31)നെ​യാ​ണ് 2.775 ഗ്രാം ​എം​ഡി​എം​എ സ​ഹി​തം മ​ഞ്ചേ​രി റേ​ഞ്ച് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ച്ച്. വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് ക​രു​വ​മ്പ്രം മു​ട്ടി​യാ​റ​യി​ല്‍ വ​ച്ച് പി​ടി​കൂ​ടി​യ​ത്. മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് സാ​ദി​ഖി​നെ 1.33 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു.

ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​യി​രു​ന്നു സാ​ദി​ഖ്. തു​ട​ര്‍​ന്ന് എ​ക്സൈ​സ് ഷാ​ഡോ​സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പ്ര​തി വീ​ണ്ടും മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​രം തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ല്‍ നി​ന്നു വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ല്‍ ഫോ​ണും 12040 രൂ​പ​യും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി.


അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ എ​ന്‍. വി​ജ​യ​ന്‍, കെ.​എം. ശി​വ​പ്ര​കാ​ശ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജി​ഷി​ല്‍ നാ​യ​ര്‍, എം.​ടി. ഹ​രീ​ഷ് ബാ​ബു, വി. ​സ​ച്ചി​ന്‍​ദാ​സ്, ടി. ​ശ്രീ​ജി​ത്ത്, വ​നി​ത സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ കെ.​പി. ധ​ന്യ, ഡ്രൈ​വ​ര്‍ എം. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു