നി​ല​മ്പൂ​രി​ല്‍ "ഏ​ങ്ക​ളെ ക​ഫെ’ ഷോ​പ്പ് തു​റ​ന്നു
Tuesday, July 23, 2024 8:00 AM IST
നി​ല​മ്പൂ​ര്‍: പൂ​ര്‍​ണ​മാ​യും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​നം വി​ഭ​വ​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന "എ​ങ്ക​ളെ ക​ഫെ’ യ്ക്ക് ​നി​ല​മ്പൂ​രി​ല്‍ തു​ട​ക്ക​മാ​യി. രാ​ജ്യ​ത്ത് ത​ന്നെ ഇ​ത്ത​ര​ത്തി​ല്‍ ആ​ദി​വാ​സി​ക​ള്‍​ക്ക് പൂ​ര്‍​ണ നി​യ​ന്ത്ര​ണ​മു​ള്ളൊ​രു സ്വ​കാ​ര്യ​ക​മ്പ​നി​ക്ക് കീ​ഴി​ല്‍ ഇ​ങ്ങ​നെ​യൊ​രു സം​രം​ഭം ആ​ദ്യ​മാ​ണ്.

വ​ന​ങ്ങ​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന തേ​ന്‍ അ​ട​ക്ക​മു​ള്ള വി​ഭ​വ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് എ​ങ്ക​ളെ ക​ഫെ​യ്ക്ക് കീ​ഴി​ല്‍ വി​പ​ണ​നം ന​ട​ത്തു​ന്ന​ത്. തീ​ര്‍​ത്തും ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​ട്ടും സ്വാ​ഭാ​വി​ക​ത ചോ​രാ​തെ ഉ​പ​ഭോ​ക്താ​വി​ലേ​ക്ക് എ​ത്തു​ന്നു​വെ​ന്ന​താ​ണ് നി​ല​മ്പൂ​ര്‍ തേ​ക്ക് മ്യൂ​സി​യ​ത്തി​ന് മു​ന്നി​ല്‍ ആ​രം​ഭി​ച്ച ക​ഫെ​യു​ടെ പ്ര​ത്യേ​ക​ത.

ന​ബാ​ര്‍​ഡ് ധ​ന​സ​ഹാ​യ​ത്തോ​ടെ ജ​ന്‍ ശി​ക്ഷ​ണ്‍ സ​ന്‍​സ്ഥാ​ന് കീ​ഴി​ല്‍ രൂ​പീ​ക​രി​ച്ച ഗോ​ത്രാ​മൃ​ത് ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ കീ​ഴി​ലാ​ണ് ഏ​ങ്ക​ളെ ക​ഫെ പ്ര​വ​ര്‍​ത്തി​ക്കു​ക. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍ വ​ന​ങ്ങ​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍, പ​ഴ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണ​നം ചെ​യ്യു​ക​യാ​ണ് ഇ​തു​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. വെ​ളി​ച്ചെ​ണ്ണ​യി​ല്‍ ത​യാ​റാ​ക്കു​ന്ന വി​വി​ധ​യി​നം ചി​പ്സു​ക​ള്‍, ശ​ര്‍​ക്ക​ര ഉ​പ്പേ​രി, ക​പ്പ​പു​ഴു​ക്ക്, കാ​ട്ടു​കി​ഴ​ങ്ങു​ക​ള്‍ പു​ഴു​ങ്ങി കാ​ന്താ​രി ച​മ്മ​ന്തി കൂ​ട്ട്, തേ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, ചാ​പ്പി തു​ട​ങ്ങി വി​വി​ധ ജൈ​വ പ്ര​കൃ​തി ഉ​ത്പ​ന്ന​ങ്ങ​ള്‍ പാ​ച​കം ചെ​യ്തു വി​ല്‍​പ​ന ന​ട​ത്തും.


എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ല്‍ വെ​കു​ന്നേ​രം എ​ഴു വ​രെ ക​ഫെ പ്ര​വ​ര്‍​ത്തി​ക്കും. നൂ​റ് ശ​ത​മാ​നം ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന് മാ​ത്രം പ്രാ​തി​നി​ധ്യ​മു​ള്ള ഈ ​ക​മ്പ​നി രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് ന​ബാ​ര്‍​ഡ് ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബൈ​ജു എ​ന്‍. കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ​റ​ഞ്ഞു. കാ​ട്ടു​കി​ഴ​ങ്ങു​ക​ള്‍ വേ​വി​ച്ച് കാ​ന്താ​രി ച​മ്മ​ന്തി കൂ​ട്ടി ക​ഴി​ച്ചാ​ണ് ച​ട​ങ്ങി​ന് തു​ട​ക്ക​മാ​യ​ത്.

ജെ​എ​സ്എ​സ് ചെ​യ​ര്‍​മാ​ന്‍ പി.​വി. അ​ബ്ദു​ള്‍​വ​ഹാ​ബ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ബാ​ര്‍​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റി​യാ​സ്, ജെ​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ വി. ​ഉ​മ്മ​ര്‍​കോ​യ, പി. ​വി​ജ​യ​കു​മാ​ര്‍, നി​ഖി​ല്‍ ജോ​സ്, സ​റീ​ന മു​ഹ​മ്മ​ദാ​ലി, കൃ​ഷി അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ള്‍ ന​സീ​ര്‍, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ ടി​റ്റ​ന്‍, വി​പി​സി പ്ര​സി​ഡ​ന്‍റ് ശ​കു​ന്ത​ള വാ​ളാം​തോ​ട്, ഗോ​ത്രാ​മൃ​ത് ചെ​യ​ര്‍​മാ​ന്‍ പി. ​സു​നി​ല്‍, പ്രോ​ജ​ക്ട് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​നി​ഖി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.