അ​മ​ര​മ്പ​ലം തേ​ള്‍​പ്പാ​റ​യി​ല്‍ ക​ര​ടി​ശ​ല്യം രൂ​ക്ഷം; തേ​നീ​ച്ച ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍
Tuesday, July 23, 2024 7:59 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ക​ര​ടി​ശ​ല്യം കാ​ര​ണം തേ​നീ​ച്ച ക​ര്‍​ഷ​ക​ര്‍ ഉ​ള്‍​പ്പെ​ടെ ദു​രി​ത​ത്തി​ല്‍. ക​ഴി​ഞ്ഞ ദി​വ​സം അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ തേ​ള്‍​പ്പാ​റ പാ​ല​ക്കാ​ട്ടു​പ​റ​മ്പി​ല്‍ സി​ബി​യു​ടെ 45ല​ധി​കം തേ​നീ​ച്ച പെ​ട്ടി​ക​ളും ചെ​മ്പ​ര​ത്തി​ല്‍ ജോ​ബി​യു​ടെ 25ലേ​റെ പെ​ട്ടി​ക​ളും ക​ര​ടി ന​ശി​പ്പി​ച്ചു.

ഖാ​ദി ബോ​ര്‍​ഡ് സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​ര്‍ തേ​നീ​ച്ച കൃ​ഷി ചെ​യ്യു​ന്ന​ത്. ഏ​ക​ദേ​ശം 75000 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രി​ട്ട​ത്. ര​ണ്ട് മാ​സം മു​മ്പ് ടി.​കെ. കോ​ള​നി, ആ​ന്‍റ​ണി​ക്കാ​ട്, ക​ല്‍​ച്ചി​റ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ ക​ര​ടി​ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. ടി.​കെ. കോ​ള​നി​യി​ല്‍ ഒ​രാ​ളെ ക​ര​ടി ആ​ക്ര​മി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ര​ടി വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ ചാ​ടു​ന്ന​തി​നാ​ല്‍ അ​തി​രാ​വി​ലെ ടാ​പ്പിം​ഗ് ജോ​ലി​ക്കും മ​റ്റും പോ​കു​ന്ന​വ​ര്‍ ഭീ​തി​യി​ലാ​ണ്. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഉ​ള്‍​പ്പെ​ടെ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ക​ര​ടി​ശ​ല്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യം.