എ​ടി​എം കൗ​ണ്ട​ര്‍ ത​ക​ര്‍​ത്ത സം​ഭ​വം: ബീഹാർ സ്വദേശി അ​റ​സ്റ്റി​ല്‍
Thursday, September 26, 2024 6:41 AM IST
പേ​രൂ​ര്‍​ക്ക​ട: എ​ടി​എം കൗ​ണ്ട​ര്‍ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ബി​ഹാ​ര്‍ അ​രാ​രി​യ ജി​ല്ലയിലെ രാം​പൂ​ര്‍ ബു​ധേ​സ്റി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ത​ന്‍​വീ​ര്‍ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 21ന് ​രാ​ത്രി 12നാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ഹ​മ്മ​ദ് വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ണ​റ​ക്കോ​ണം പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്തെ ഒ​രു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ന​റാ ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റി​ന്‍റെ വാ​തി​ലാ​ണ് ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ത​ക​ര്‍​ത്ത​ത്.

തു​ട​ര്‍​ന്ന് കൗ​ണ്ട​റി​നു​ള്ളി​ല്‍ ക​യ​റി ബാ​റ്റ​റി പാ​ന​ല്‍ ഇ​ള​ക്കി മാ​റ്റു​ന്ന സ​മ​യം സെ​ക്യൂ​രി​റ്റി ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ അ​ലാ​റം മു​ഴ​ങ്ങു​ക​യു​മാ​യി​രു​ന്നു. അ​തോ​ടെ ഇ​യാ​ള്‍ കൗ​ണ്ട​റി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

സി.​ഐ അ​ജീ​ഷ്, എ​സ്ഐ​മാ​രാ​യ അ​രു​ണ്‍​കു​മാ​ര്‍, വി​ജ​യ​കു​മാ​ര്‍, സു​രേ​ഷ്‌​കു​മാ​ര്‍, മ​നോ​ഹ​ര​ന്‍, സി​പി​ഒ രാ​ജേ​ഷ്, ഷാ​ഡോ ടീം ​അം​ഗം രാ​ജീ​വ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ല്‍​കി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.