വൈകല്യങ്ങൾക്കിടയിലും തൊട്ടതെല്ലാം പൊന്നാക്കി ജൈത്രയാത്ര തുടർന്ന് ജെ. ചിത്ര
Wednesday, September 25, 2024 6:53 AM IST
എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ർ

വി​ഴി​ഞ്ഞം: വൈ​ക​ല്യ​ങ്ങ​ൾ ഒ​ന്നി​നും ഒ​രു പ്ര​തി​ബ​ന്ധ​മ​ല്ല, നി​ശ്ച​യ​ദാർഢ്യ​വും ഉ​റ​ച്ച മ​ന​സു​മു​ണ്ടെ​ങ്കി​ൽ എ​ന്തും നേ​ടാ​മെ​ന്ന് തെ​ളി​യി​ച്ച് ജെ. ​ചി​ത്ര. ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കും പ്രാരാ​ബ്ദ​ങ്ങ​ൾ​ക്കു​മി​ട​യി​ലും തെ​ട്ട തെ​ല്ലാം പൊ​ന്നാ​ക്കി​യു​ള്ള 32 കാ​രി​യു​ടെ ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണ്.

വി​ധി ജ​ന്മ​നാ സ​മ്മാ​നി​ച്ച അം​ഗ​വൈ​ക​ല്യ​ങ്ങ​ൾ മ​റ​ന്ന് ആ​യോ​ധ​ന​ക​ല​ക​ളി​ലും പ​ഠ​ന​ത്തി​ലും മി​ക​വ് തെ​ളി​യി​ച്ച ചി​ത്ര ഇ​ക്ക​ഴി​ഞ്ഞ 20ന് ​തൃ​ശൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന പാ​രാനീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി​യ മൂ​ന്നി​ന​ങ്ങ​ളി​ലും സ്വ​ർ​ണനേ​ട്ടം കൈ​വ​രി​ച്ച് മി​ന്നും താ​ര​മാ​യി.

50 മീ​റ്റ​ർ ഫ്രീ ​സ്റ്റൈ​ലി​ലും 100, 50 മീ​റ്റ​ർ ബാ​ക് സ്ട്രോ​ക്ക് എ​ന്നി​വ​യി​ലും സ്വ​ർ​ണംനേ​ടി​യ ചി​ത്ര​ക്ക് അ​ടു​ത്തമാ​സം ഗോ​വ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​നാ​യി കേ​ര​ള​ത്തെ പ്ര​തി​നി​ധി​ക​രി​ക്കു​ന്ന അ​ഞ്ചു വ​നി​ത​ക​ളി​ൽ ഒ​രാ​ളാ​കാ​നു​ള്ള ഭാ​ഗ്യ​വും ല​ഭി​ച്ചു.

വി​ഴി​ഞ്ഞം മു​ല്ലൂ​ർ പ​ന​നി​ന്ന ത​ട്ടുവി​ള വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ​യും ജ​യ​യു​ടെ​യും ര​ണ്ടു മ​ക്ക​ളി​ൽ മൂത്തയാ​ളാ​ണ് ചി​ത്ര. പി​താ​വി​ന്‍റെ മ​ര​ണം ഏ​ല്പി​ച്ച ആ​ഘാ​ത​ത്തി​ലും ത​ള​രാ​തെ​യു​ള്ള പ്ര​യാ​ണ​ത്തി​ൽ പ​ഠ​ന​ത്തി​ലും പി​ന്നോ​ട്ട് പോ​കാ​ൻ ഈ ​മി​ടു​ക്കി ത​യാ​റ​ല്ല.

തി​രു​വ​ന​ന്ത​പു​രം സി​ഇ​ടി​യി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് എ​ൺ​വ​യോ​ൺ​മെ​ന്‍റൽ എ​ൻ​ജി​നീയ​റിം​ഗ് വി​ദ്യാ​ർ​ഥി​നിയാ​ണ്. എ​ല്ലാ​കാര്യ​ങ്ങ​ളി​ലും ക​രു​ത്താ​യി അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെയും ​പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മു​ണ്ട്. ‌


കു​ള​ത്തൂ​ർ മ​ൺ​വി​ള സോ​ബെ​ക് സ്വി​മ്മിം​ഗ് പൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ബി​ജു​മോ​ൻ, വ​രു​ൺ, ശ്യാം ​എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ചിത്ര നീ​ന്ത​ൽ പ​രി​ശീ​ലി​ച്ച​ത്. വൈ​ക​ല്യ​ങ്ങ​ൾ​ക്കി​ട​യി​ലും​ സ്വ​യംപ്ര​തി​രോ​ധ​ത്തി​നാ​യി അ​ഭ്യ​സി​ച്ച ക​രാ​ട്ടെ​യി​ലും ജൂ​ഡോ​യി​ലും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കാ​നാ​യ​തും ചിത്രയുടെ ജീ​വി​തനേ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​യി.

2015-ൽ ​വ​യ​നാ​ട് ക​ല്പ​റ്റ​യി​ൽ ന​ട​ന്ന ഇ​ന്‍ഡോ - ശ്രീ​ല​ങ്ക​ൻ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജ​പ്പാ​ൻ വി​ഭാ​ഗ​മാ​യ കെ​ന്യൂ​രി​ൽ സ്വ​ർ​ണ​നേ​ട്ട​ത്തോ​ടെ എ​തി​രാ​ളി​യെ നി​ലം​പ​രി​ശാ​ക്കി. 2016-ൽ ​വ​ട​ക​ര​യി​ൽ ന​ട​ന്ന സൗ​ത്ത് ഇ​ന്ത്യ​ൻ ചാം​പ്യ​ൻ​ഷി​പ്പി​ലും സ്വ​ർ​ണ​ത്തി​ൽ കു​റ​ഞ്ഞൊ​രു​നേ​ട്ടം ചി​ന്തി​ക്കാ​നാ​യി​ല്ല.

അ​തേവ​ർ​ഷം വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ന്ന ജൂ​ഡോ ജി​ല്ലാ ചാ​പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി. പാ​ഴ്ക്കു​പ്പി​ക​ളി​ൽ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ണ്ടാ​ക്കി അ​തി​ൻ്റെ പേ​റ്റ​ന്‍റ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത് ചി​ത്ര​യു​ടെ മ​റ്റൊ​രു നേ​ട്ടമായി.

കു​റ​വു​ക​ൾ ഒ​ന്നി​നും ഒ​രു ത​ട​സ​മ​ല്ലെ​ന്നു പ​റ​യു​ന്ന ചി​ത്ര​യ്ക്ക് ക്ലാ​സ് അ​ഡ്വൈ​സ​ർ എസ്. സു​മിയുടെയും എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യു​മെ​ല്ലാം പി​ന്തു​ണ​യു​മു​ണ്ട്. ഏ​ക സ​ഹോ​ദ​ര​ൻ - വി​ഷ്ണു.