പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Thursday, September 26, 2024 6:41 AM IST
വി​ഴി​ഞ്ഞം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ക്കു​ക ,തൃ​ശൂ​ർ​പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക,സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു​കാ​രെ​യും അ​ഴി​മ​തി​ക്കാ​രെ​യും സം​ര​ക്ഷി​ക്കു​ന്ന പി .​ശ​ശി​യെ പു​റ​ത്താ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.

വി​ഴി​ഞ്ഞം ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ക​രി​ങ്കു​ളം ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ പി .​കെ.​സാം​ദേ​വ്, കെ.​വി.​അ​ഭി​ലാ​ഷ്, അ​ഡ്വ. അ​ഡോ​ൾ​ഫ് ജി .​മൊ​റാ​യി​സ്, ആ​ഗ്ന​സ് റാ​ണി, സി.​എ​സ്.​ലെ​നി​ൻ, പൂ​വാ​ർ ഷി​നു , പു​ഷ്പം സൈ​മ​ൺ, കാ​ഞ്ഞി​രം​കു​ളം ശി​വ​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആം​ബ്രോ​സ്, മു​ക്കോ​ല ബി​ജു, ഫ്രാ​ൻ​സി​സ് ക​രി​ങ്കു​ളം, വി​ൻ​സ​ന്‍റ്, മ​ജു സാം, ​ഗ്ലാ​ഡി​സ് അ​ല​ക്സ്, കാ​ഞ്ഞി​രം​കു​ളം അ​ശോ​ക​ൻ, എ​സ് ആ​ർ സു​ജി, മു​ജീ​ബ് റ​ഹ്മാ​ൻ, സ​ക്കീ​ർ, ശ​ര​ത് കാ​ഞ്ഞി​രം​കു​ളം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.