സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ
Thursday, September 26, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ (എ​സ്‌​സി​എ​ഫ്ഡ​ബ്ല്യു​എ) ജി​ല്ലാ ക​ണ്‍​വൻ​ഷ​ൻ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. പാ​പ്പ​നം​കോ​ട് ദ​ർ​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 29ന് രാ​വി​ലെ 10ന് ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​റി​യി​ച്ചു.

വ​യോ​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സെ​മി​നാ​ർ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി. ജോ​യി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്‌​സി​എ​ഫ്ഡ​ബ്ല്യു​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ര​വി​ള രാ​മ​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ക്കും.


കേ​ന്ദ്ര​ സ​ർ​ക്കാ​ർ വ​യോ​ജ​ന​ങ്ങ​ളോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഒ​രു സം​സ്ഥാ​ന​ത്തും ല​ഭി​ക്കാ​ത്ത പ​രി​ഗ​ണ​ന​യും പ​രി​ര​ക്ഷ​യു​മാ​ണ് കേ​ര​ള​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.