സ​ർ​ക്കാ​രി​നെ​തി​രേ കു​റ്റ​വി​ചാ​ര​ണ​യു​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ
Wednesday, September 25, 2024 6:53 AM IST
തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​ട്ട് 100 മാ​സം തി​ക​യു​ന്പോ​ൾ വ്യ​ത്യ​സ്ത സ​മ​ര പ​രി​പാ​ടി​യു​മാ​യി കേ​ര​ള സെ​ക്ര​ട്ട​റി​യേ​റ്റ് അ​സോ​സി​യേ​ഷ​ൻ. സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ പ്ര​തീ​കാ​ത്മ​ക കു​റ്റ​വി​ചാ​ര​ണ ന​ട​പ്പാ​ക്കും. എ​ൽ​ഡി​എ​ഫ് ഭ​ര​ണം ത​ക​ർ​ത്തെ​റി​ഞ്ഞ കേ​ര​ള​ത്തി​നു നീ​തി ല​ഭി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ 100 കു​റ്റ​ങ്ങ​ൾ ചാ​ർ​ത്തി പ്ര​തീ​കാ​ത്മ​ക കു​റ്റ​വി​ചാ​ര​ണ ന​ട​ത്തും. 26ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കു​റ്റ​വി​ചാ​ര​ണ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നി​ഷേ​ധി​ക്ക​പ്പെ​ട്ട ഏഴുഗ​ഡു ഡി​എ, ഡി​എ കു​ടി​ശി​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണം, ശ​ന്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക, ലീ​വ് സ​റ​ണ്ട​ർ, സ്റ്റാ​റ്റ്യൂ​റ്റ​റി പെ​ൻ​ഷ​ൻ, സ​ർ​വീ​സ് വെ​യി​റ്റേ​ജ്, സി​സി​എ, 15 മാ​സശ​ന്പ​ളം തു​ട​ങ്ങി 100 കു​റ്റ​ങ്ങ​ൾ ചാ​ർ​ത്തി​യാ​ണ് വി​ചാ​ര​ണ. മെ​ഡി​സെ​പും ജീ​വാ​ന​ന്ദ​വും കു​റ്റ​വി​ചാ​ര​ണ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.


നീ​തി​കേ​ടി​ന്‍റെ നൂ​റുമാ​സ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണു സ​മ​ര പ​രി​പാ​ടി​ക​ൾ. ഭ​ര​ണ പ​രാ​ജ​യം, ദു​ർ​ഭ​ര​ണം, ഭ​ര​ണ ദു​രി​തം, ഭ​ര​ണ​ത്തി​ൻ മ​റ​വി​ൽ ഗു​ണ്ടാ​യി​സം, ത​ട്ടി​പ്പു​ക​ൾ, ഭ​ര​ണ​ത്തി​ന്‍റെ മാ​ഫി​യ​വ​ത്ക​ര​ണം, അ​ഴി​മ​തി തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ സ​മ​ര​ത്തി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടും.