സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം : നേ​മം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്
Wednesday, September 25, 2024 7:05 AM IST
നേ​മം: നേ​മം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടി​നെ​തി​രെ​യും നി​ക്ഷേ​പ​ക​രു​ടെ പ​ണം തി​രി​ച്ച് ന​ൽ​കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​മം അ​സം​ബ്ലി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

അ​ഴി​മ​തി ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ​ഗ്ര​മാ​യ ഇ​ഡി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

15 വ​ർ​ഷ​മാ​യി ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ്ര​ദീ​പ് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​ണ്. ബാ​ങ്ക് സെ​ക്ര​ട്ട​റി​യാ​രി​ക്കു​ന്ന എ ​ആ​ർ.​രാ​ജേ​ന്ദ്ര​ൻ 80 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ നി​യ​മ​വി​രു​ദ്ധ​മാ​യി ഈ​ഡി​ല്ലാ​തെ നേ​ടി​യ​തി​ന്‍റെ തെ​ളി​വ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പു​റ​ത്ത് വി​ട്ടെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ.​എ​സ്.​വി​പി​ൻ, ര​ജി​ത് ര​വീ​ന്ദ്ര​ൻ, അ​ക്രം അ​ർ​ഷാ​ദ്, ഗോ​കു​ൽ , ദീ​ന മോ​ൾ, വി​വേ​ക് , മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​സീ​ബ് നേ​മം, പ്ര​ഹ്ലാ​ദ​ൻ തി​രു​വ​ല്ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി