കാ​ഞ്ഞി​രം​കു​ള​ത്ത് പിജി വി​ദ്യാ​ര്‍​ഥി​ക്ക് മ​ര്‍​ദനം
Wednesday, September 25, 2024 6:53 AM IST
പാ​റ​ശാ​ല: കാ​ഞ്ഞി​രം​കു​ള​ത്ത് പി ​ജി വി​ദ്യാ​ര്‍​ഥി​ക്കു ക്രൂ​ര​മ​ര്‍​ദ​നം. അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ ഫൈ​സ​ലി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ഫൈ​സ​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മു​തു​കി​ലും നെ​ഞ്ച​ത്തും കാ​ലി​ലും പ​രി​ക്കു​ണ്ട്.

ഇ​തു സം​ബ​ന്ധി​ച്ചു കാ​ഞ്ഞി​ര​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​സ്എ​ഫ്‌​ഐ​ക്കാ​രാ​യ അ​ഖി​ലും നി​ഖി​ലു​മാ​ണ് ഫൈ​സ​ലി​നെ മ​ര്‍​ദി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു ന്നു. ​മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ ഇ ​രു​വ​രും കോ​ള​ജി​നു സ​മീ​പ​ത്തു വ​ച്ച് ഫൈ​സ​ലി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ർ​ദ​ന​മേ റ്റെ​ന്നാ​രോ​പി​ച്ച് അ​ഖി​ലും നി​ഖി​ലും കാ​ഞ്ഞി​രം​കു​ള​ത്ത് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യി​ട്ടു​ണ്ട്.