ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ റോ​ഡ് ഷോ​യു​മാ​യി ടൂ​റി​സം മ​ലേ​ഷ്യ
Wednesday, September 25, 2024 6:53 AM IST
തി​രു​വ​ന​ന്ത​പു​രം: വി​നോ​ദസ​ഞ്ചാ​രി​ക​ളേ​യും ടൂ​റി​സം സം​രം​ഭ​ക​രേ​യും ആ​ക​ര്‍​ഷി​ക്കാ​ന്‍ നാ​ലു പ്ര​ധാ​ന ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ റോ​ഡ് ഷോ​യു​മാ​യി മ​ലേ​ഷ്യ​യി​ലെ ടൂ​റി​സം വ​കു​പ്പ്. ടൂ​റി​സം മ​ലേ​ഷ്യ ഒ​രു​ക്കു​ന്ന റോ​ഡ് ഷോ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നും തു​ട​ക്ക​മാ​യി.

മ​ലേ​ഷ്യ​ന്‍ ഇ​ന്ത്യ​ന്‍ ട്രാ​വ​ല്‍ ആ​ന്‍​ഡ് ടൂ​ര്‍​സ് അ​സോ​സി​യേ​ഷ​നു​മാ​യി കൈ​കോ​ര്‍​ത്താ​ണ് ഇ​ന്ത്യ​യി​ലു​ട​നീ​ളം റോ​ഡ്‌​ഷോ​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നാ​ളെ ക​ല്‍​ക്ക​ട്ട​യി​ലും, 27ന് ​ഭു​വ​നേ​ശ്വ​റി​ലും 30ന് ​ഗു​വാ​ഹ​ത്തി​യി​ലും റോ​ഡ് ഷോ ​അ​ര​ങ്ങേ​റും. വൈ​വി​ധ്യ​മാ​ര്‍​ന്ന ടൂ​റി​സം ഓ​ഫ​റു​ക​ളു​മാ​യി ഇ​ന്ത്യ​യി​ലെ ട്രാ​വ​ല്‍ വി​പ​ണി​യി​ല്‍ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ക​യും ട്രാ​വ​ല്‍ ഏ​ജ​ന്‍റു​മാ​രു​മാ​യു​ള്ള ബ​ന്ധം പ​രി​പോ​ഷി​പ്പി​ക്കു​ക​യു​മാ​ണ് റോ​ഡ് ഷോ​യു​ടെ ല​ക്ഷ്യം.

ഇ​ന്ത്യ​യി​ലെ ട്രാ​വ​ല്‍ ഏ​ജ​ന്‍റുമാ​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​നു​ള്ള പ്ര​ധാ​ന പ​ദ്ധ​തി​യാ​ണ് റോ​ഡ് ഷോ ​എ​ന്ന് ടൂ​റി​സം മ​ലേ​ഷ്യ ഡ​ല്‍​ഹി ഡ​യ​റ​ക്ട​ര്‍ അ​ഹ്മ​ദ് ജോ​ഹ​നി​ഫ് മു​ഹ​മ്മ​ദ് അ​ലി പ​റ​ഞ്ഞു. മ​ലേ​ഷ്യ​യു​ടെ ആ​ക​ര്‍​ഷ​ക​മാ​യ സം​സ്‌​കാ​ര​വും, വേ​റി​ട്ട അ​തി​ഥി​ സ​ല്‍​ക്കാ​ര രീ​തി​ക​ളും മ​നോ​ഹ​ര ഭൂ​പ്ര​ദേ​ശ​ങ്ങ​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി അ​വ​ത​രി​പ്പി​ക്കും.


മ​ലേ​ഷ്യ​യി​ലെ ടൂ​റി​സം സം​ബ​ന്ധി​ച്ച ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ള്‍ ട്രാ​വ​ല്‍ ഏ​ജന്‍റു​മാ​ര്‍​ക്ക് ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റോ​ഡ് ഷോ​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ളി​ല്‍ ടൂ​റി​സം മ​ലേ​ഷ്യ മും​ബൈ ഡ​യ​റ​ക്ട​ര്‍ നോ​റി​യ ജാ​ഫ​ര്‍, ടൂ​റി​സം മ​ലേ​ഷ്യ ചെ​ന്നൈ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ശ​ഹ​രിം, മ​ലേ​ഷ്യ​ന്‍ ഇ​ന്ത്യ​ന്‍ ട്രാ​വ​ല്‍ ആ​ന്റ് ടൂ​ര്‍​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ദാ​ത്തോ അ​രു​ള്‍​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.