അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, September 25, 2024 7:05 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ലെ സി​വി​ല്‍ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ഇ​ന്ന് മു​ത​ൽ 27 വ​രെ അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് റെ​സി​ലി​യ​ന്‍​സ്, സ​സ്റ്റെ​യി​ന​ബി​ലി​റ്റി ആ​ന്‍​ഡ് ട്രാ​ന്‍​സ്ഫോ​ര്‍​മേ​ഷ​ണ​ല്‍ അ​ഡാ​പ്റ്റേ​ഷ​ന്‍ എ​ന്ന​താ​ണ് കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ വി​ഷ​യം. കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ര്‍​ഡ് (കി​ഫ്ബി), ഐ​ഐ​ടി മ​ദ്രാ​സ് സി​വി​ല്‍ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ്,

ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ടോ​ട്ട​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ദി ​എ​ന​ര്‍​ജി ആ​ന്‍​ഡ് റി​സോ​ഴ്സ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് , വി​ശ്വ​സ​മു​ദ്ര എ​ൻ​ജി​നീ​യ​റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, മാ​റ്റ​ര്‍ ലാ​ബ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പി​ന്തു​ണ​യോ​ടെ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


സു​സ്ഥി​ര അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക വെ​ല്ലു​വി​ളി​ക​ളും നൂ​ത​ന പ​രി​ഹാ​ര​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യാ​ന്‍ അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ര്‍, ഗ​വേ​ഷ​ക​ര്‍, പ്ര​ഫ​ഷ​ണ​ലു​ക​ള്‍, വ്യ​വ​സാ​യ വി​ദ​ഗ്ധ​ര്‍, ന​യ​രൂ​പ​ക​ര്‍​ത്താ​ക്ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ഒ​ത്തു​ചേ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.