ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ചു
Wednesday, September 25, 2024 6:53 AM IST
തി​രു​വ​ന​ന്ത​പു​രം : ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ മാ​ലി​ന്യംനി​ക്ഷേ​പി​ക്കു​ന്ന​തു ത​ട​യാ​ൻ ശ്ര​മി​ച്ച ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ബേ​ക്ക​റി ആ​ർ​ബി​ഐ​ക്ക് സ​മീ​പ​ത്ത് ഇ​ന്ന​ലെ രാ​ത്രി​യിലാ യിരുന്നു സംഭവം.

പ​രി​ക്കേ​റ്റ ന​ഗ​ര​സ​ഭ പാ​ള​യം സ​ർ​ക്കി​ളി​ലെ ജീ​വ​ന​ക്കാ​ര​ൻ ദീ​പു​വി​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കെഎൽ 01 വൈ 6096 ​എ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ​വ​രാ​ണു മ​ർ​ദി​ച്ച​തെ​ന്നാണു ദീ​പു​വി​ന്‍റെ മൊ​ഴി. ഓ​ട്ടോ​റി​ക്ഷ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.