എം​എ​സ്‌സി റോ​സ് ഇ​ന്നു തീ​രംവി​ടും
Wednesday, September 25, 2024 6:53 AM IST
വി​ഴി​ഞ്ഞം: ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത​ടു​ത്ത എംഎ​സ്‌സി -റോ​സ് ഇ​ന്ന് വൈ​കു​ന്നേ​രത്തോടെ വിഴി ഞ്ഞംതീ​രം വി​ടും. ര​ണ്ടു ദി​വ​സ​മാ​യി ഊ​ഴംകാ​ത്തു പു​റം​ക​ട​ലി​ൽ​ ന​ങ്കു​ര​മി​ട്ട അ​ന്ന​ നാ​ളെ​യോ​ടെ ബ​ർ​ത്തി​ൽ അ​ടു​ക്കും. ആ​ഫ്രി​ക്ക​വ​ഴി സ​ഞ്ച​രി​ക്കു​ന്ന റോ​സ് ക​ട​ൽ​കൊ​ള്ളക്കാ​രെ നേ​ടു​ന്ന​തി​നു​ള്ള വ​സ്തു​ക്ക​ൾകൂ​ടി ക​യ​റ്റി​യാ​ണ് മ​ട​ങ്ങു​ന്ന​ത്.

399 മീ​റ്റ​ർ നീ​ള​വും 58.6 മീ​റ്റ​ർ വീ​തി​യു​മു​ള്ള അന്ന യൂ​റോ​പ്പി​ൽ നി​ന്നാ​ണു വി​ഴി​ഞ്ഞ​ത്തെ​ത്തി​യ​ത്. ക​ണ്ടെ​യ്ന​ർ ഇ​റ​ക്കി​യ ശേ​ഷം നെ​ത​ർ​ലാ​ൻഡ് ല​ക്ഷ്യ​മാ​ക്കി യാ​ത്ര തി​രി​ക്കു​മെ​ന്ന​റി​യു​ന്നു. വ​രും മാ​സ​ങ്ങ​ളി​ൽ എ​വ​ർ ഗ്രീ​നും എ​വ​ർഗ്ലോ​യു​ടേതു​ൾ​പ്പ​ടെ വി​വി​ധ ക​മ്പ​നി​ക​ളു​ടെ വ​മ്പ​ൻ ക​പ്പ​ലു​ക​ളും വിഴിഞ്ഞം തു​റ​മു​ഖ​ത്ത് അ​ടു​ക്കു​മെ​ന്ന് വിസി ൽ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.