മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ കോ​ണ്‍​ഗ്ര​സ് ഉപരോധിച്ചു
Thursday, September 26, 2024 6:41 AM IST
വെള്ളറട: വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ച്ചു. ടോ​ക്ക​ണ്‍ മെ​ഷീ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് മാ​റ്റി.

ത​ക​രാ​റി​ലാ​യ ടോ​ക്ക​ണ്‍ മെ​ഷീ​നു പ​ക​രം സ്വ​കാ​ര‍്യ വ‍്യ​ക്തി ആ​ശു​പ​ത്രി​ക്കാ​യി വാ​ങ്ങി ന​ൽ​കി​യ ടോ​ക്ക​ണ്‍ മെ​ഷീ​ന്‍ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ലെ രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ ത​ട​ഞ്ഞു​വെ​ച്ച​ത്.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍, എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്കം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത് പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​ക്കി.

വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം .​രാ​ജ്‌​മോ​ഹ​ന്‍, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ​ലി സ്റ്റ​ന്‍​ലി, കെ.​ജി.​മം​ഗ​ള്‍​ദാ​സ്, ആ​നി പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.