ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​ൺ​ഗ്ര​സ്‌ സ​ജ്ജ​മാ​ക​ണം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി
Wednesday, September 25, 2024 7:05 AM IST
വെ​മ്പാ​യം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും ത​യാ​റെ​ടു​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. വേ​റ്റി​നാ​ട് വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ എ​ക്സി​ക്യൂ​ട്ടീ​വ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

വാ​ർ​ഡ്ത​ലം മു​ത​ൽ പാ​ർ​ട്ടി​യെ സം​ഘ​ട​ന​പ​ര​മാ​യി ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി മി​ഷ​ൻ 2025 അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ട് നേ​താ​ക്ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.


ചെ​യ​ർ​മാ​ൻ അ​ഡ്വ. വെ​മ്പാ​യം അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ന്നു. ക്യാ​മ്പ് ഡ​യ​റ​ക്ട​ർ എ​സ്.​ന​ജു​മു​ദ്ദീ​ൻ, അ​ഡ്വ. തേ​ക്ക​ട അ​നി​ൽ​കു​മാ​ർ, ക​ൺ​വീ​ന​ർ​മാ​രാ​യ അ​ഡ്വ. അ​ൽ​ത്താ​ഫ്, ടി.​അ​ർ​ജു​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.