യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റിയ 58 കാ​ര​ന്‍ അ​റ​സ്റ്റി​ല്‍
Wednesday, September 25, 2024 7:05 AM IST
വ​ലി​യ​തു​റ: യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ 58കാ​ര​നെ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ഞ്ഞാ​റും​മൂ​ട് സ്വ​ദേ​ശി തു​ള​സീ​നെ (58) യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ യു​വ​തി​യോ​ടാ​യി​രു​ന്നു ഇ​യാ​ള്‍ മോ​ശ​മാ​യി സം​സാ​രി​ച്ച​ത്.

യു​വ​തി വ​ഞ്ചി​യൂ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി.


ഇ​യാ​ളെ സ​മാ​ന ത​ര​ത്തി​ലു​ള്ള സം​ഭ​വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ക​ണ്‍​ടോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സ് നി​ല​വി​ലു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വ​ഞ്ചി​യൂ​ര്‍ എ​സ്എ​ച്ച്ഒ ഷാ​നി​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​മാ​രാ​യ അ​ല​ക്‌​സ് , മ​ഹേ​ഷ് , സി​പി​ഒ​മാ​രാ​യ ഷാ​ബു, ബി​നു എ​ന്നി​വ​രു​ള്‍​പ്പെ​ട്ട പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ തു​ള​സീ​ധ​ര​നെ റി​മാ​ന്‍​ഡ് ചെ​യ്തു.