സ്നേഹപ്രവാഹമായി മധുവിന്‍റെ 91-ാം പിറന്നാളാഘോഷം
Tuesday, September 24, 2024 6:32 AM IST
തിരുവനന്തപുരം: ഹൃ​ദ​യ നാ​യ​ക​നാ​യി ഇ​ന്നും മ​ല​യാ​ള​ത്തി​ൽ ജീ​വി​ക്കു​ന്ന അ​നു​ഗൃ​ഹീ​ത ന​ട​ൻ മ​ധു​വി​നു പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി ആ​രാ​ധ​ക​രും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും... ഇ​ന്ന​ലെ 91-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച മ​ധു​വി​നു ജന്മ ദി​ന ആ​ശം​സനേ​രാ​ൻ ക​ണ്ണ​മ്മൂ​ല​യി​ലെ ശി​വ​ഭ​വ​നി​ൽ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു.

വാ​യ​ന​യും സി​നി​മ കാ​ണ​ലു​മാ​യി രാ​ത്രി ഏ​റെ വൈ​കി ഉ​റ​ങ്ങു​ന്ന​തു കൊ​ണ്ടു​ത​ന്നെ ദി​വ​സ​വും ഉ​ച്ച​യോ​ട് അ​ടു​പ്പി​ച്ച് മാ​ത്രം എ​ഴു​ന്നേ​ൽ​ക്കു​ന്ന പ​തി​വാ​ണ് പ്രി​യ​താ​ര​ത്തി​ന്. പി​റ​ന്നാ​ൾ ദി​ന​മാ​യ​തു​കൊ​ണ്ടു ത​ന്നെ പ​തി​വി​ലും നേ​ര​ത്തേ എ​ഴു​ന്നേ​റ്റ് പ്രി​യ​പ്പെ​ട്ട​വ​രെ സ്വീ​ക​രി​ക്കു​വാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നു. പി​റ​ന്നാ​ള​ല്ലേ ഇ​ങ്ങ​നെ ഒ​രു​ങ്ങി ഇ​രി​ക്കേ​ണ്ടി വ​രു​ന്നു എ​ന്നൊ​ക്കെ സ്വ​ത​സി​ദ്ധ​മാ​യ ന​ർ​മ​ശൈ​ലി​യി​ൽ മ​ധു പ​റ​ഞ്ഞു. ക്ഷീ​ണ​വും പ​നി​യു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം മ​റന്ന് എ​ല്ലാ സ​ന്ദ​ർ​ശ​ക​രെ​യും താ​രം സ്വീ​ക​രി​ച്ചു.

അ​തി​ഥി​ക​ൾ​ക്കൊ​പ്പം ഫോ​ട്ടോ​യ്ക്ക് ക്ഷ​മ​യോ​ടെ പോ​സ് ചെ​യ്തു. ഉ​ച്ച​യ്ക്ക് സൂ​പ്പ​ർ ന​ട​നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി, ഭാ​ര്യ രാ​ധി​ക, രാ​ധി​ക​യു​ടെ അ​മ്മ ഇ​ന്ദി​ര എ​ന്നി​വ​ർ എ​ത്തി​യ​പ്പോ​ഴും നി​റ​ഞ്ഞ സ് നേ​ഹ​ത്തോ​ടെ എ​തി​രേ​റ്റു.

സ്വീ​ക​ര​ണ മു​റി​യി​ൽ ആ​രാ​ധ​ക​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടേ​യും ആ​ശം​സ​ക​ൾ ഏ​റ്റു​വാ​ങ്ങി​യി​രു​ന്ന മ​ധു​വി​നെ സു​രേ​ഷ് ഗോ​പി പൊ​ന്നാ​ട അ​ണി​യി​ച്ചു. സ്വ​ർ​ണ​മോ​തി​രം മ​ധു സു​രേ​ഷ് ഗോ​പി​ക്കു സ​മ്മാ​നി​ച്ചു.


മ​ക്ക​ളൊ​ക്കെ എ​വി​ടെ​യാ​ണ്..? എ​ന്ന് വാ​ത്സ​ല്യ​ത്തോ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ കാ​ര​ണ​വ​ർ ചോ​ദി​ച്ചു. ഗോ​കു​ലും, മാ​ധ​വും ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്താ​ണ്, പെ​ണ്‍​മ​ക്ക​ൾ ഇ​വി​ടെ ത​ന്നെ​യാ​ണെന്നു സു​രേ​ഷ് ഗോ​പിയുടെ മറുപടി. മ​ധു, മ​ക​ൾ ഡോ. ​ഉ​മ നാ​യ​ർ, ഭ​ർ​ത്താ​വ് കൃ​ഷ്ണ​കു​മാ​ർ, കൊ​ച്ചു​മ​ക​ൻ വി​ശാ​ഖി​ന്‍റെ ഭാ​ര്യ വ​ർ​ഷ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം കു​ടും​ബ വി​ശേ​ഷ​ങ്ങ​ൾ സു​രേ​ഷ് ഗോ​പി പ​ങ്കി​ട്ടു. മ​ധു സാ​ർ അ​ഭി​ന​യി​ച്ച ഇ​താ ഒ​രു മ​നു​ഷ്യ​ൻ എ​ന്ന സി​നി​മ​യി​ലെ പ​ഴ​യ കാ​ര്യ​ങ്ങ​ളും ഇ​തി​നി​ട​യി​ൽ സു​രേ​ഷ് ഗോ​പി മ​ധു​വു​മാ​യി പ​ങ്കു​വ​ച്ചു.

മോ​ഹ​ൻ​ലാ​ൽ ഫോ​ണി​ൽ വി​ളി​ച്ചു മ​ധു​വി​ന് പി​റ​ന്നാ​ൾ ആ​ശം​സ നേ​രി​ട്ട​റി​യി​ച്ചു. മ​മ്മൂ​ട്ടി പി​റ​ന്നാ​ൾ സ​ന്ദേ​ശം അ​യ​ച്ചു. മ​മ്മൂ​ട്ടി​യോ​ടും മോ​ഹ​ൻ​ലാ​ലി​നോ​ടും കൂ​ടി​യാ​ലോ​ചി​ച്ചശേ​ഷം മ​ധു​വി​ന്‍റെ ജന്മന​ക്ഷ​ത്രം വ​രു​ന്ന ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു ജന്മ​ദി​നാ​ഘോ​ഷം ന​ട​ത്തു​മെ​ന്നു സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ധു​വി​ന്‍റെ വീ​ട്ടി​ൽവ​ച്ച് ചെ​റി​യ രീ​തി​യി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷം ന​ട​ത്തു​വാ​ൻ അ​ദ്ദേ​ഹം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.