നെ​യ്യാ​റി​ലെ മീ​ൻ പി​ടി​ക്കാൻ വ​നം​വ​കു​പ്പ് അ​നു​വ​ദിക്കു​ന്നി​ല്ലെ​ന്ന്
Wednesday, September 25, 2024 7:05 AM IST
കാ​ട്ടാ​ക്ക​ട: നെ​യ്യാ​റി​ൽ മ​ത്സ‍്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്ന​തി​ന് പി​ന്നാ​ലെ മീ​ൻ​പി​ടി​ക്കു​ന്ന​തി​ലും വി​ൽ​ക്കാ​നു​മാ​യി ത​യാ​റാ​ക്കി​യ സ​ർ​ക്കാ​ർ പ​ദ്ധ​തി വ​നം വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ലി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്ന് ആ​രോ​പ​ണം. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ എ​ട്ട് ല​ക്ഷ​ത്തോ​ളം വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മ​ൽ​സ്യ​കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് നി​ക്ഷേ​പി​ച്ച​ത്.

എ​ന്നാ​ൽ മ​ത്സ‍്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്ന പ്ര​തി​ഭാ​സം ഉ​ണ്ടാ​യ​തോ​ടെ മീ​ൻ​പി​ടി​ക്കു​ന്ന​ത് വ​നം വ​കു​പ്പി​ലെ ചി​ല​ർ മ​ന​പ്പൂ​ർ​വം ത​ട​യു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ഓ​രോ ആ​റു​മാ​സം കൂ​ടു​മ്പോ​ഴും മ​ത്സ‍്യ​ങ്ങ​ളെ പി​ടി​കൂ​ടാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.


അ​ണ​ക്കെ​ട്ട് വ​രു​ന്ന​ത് വ​ന​ത്തി​ലാ​ണെ​ന്നും അ​തി​നാ​ൽ ഡാ​മി​ൽ നി​ക്ഷേ​പി​ച്ച മ​ത്സ‍്യ​ങ്ങ​ളെ വ​ന്യ​ജീ​വി​ക​ളാ​യി പ​രി​ഗ​ണി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​തി​നാ​ൽ ഇ​വ​യെ പി​ടി​ക്കാ​ൻ നി​യ​മം അ​നു​വ​ദി​ക്കി​ല്ലെ​ന്ന ന്യാ​യവും വ​നം വ​കു​പ്പ് പറയുന്നതായി നാട്ടുകാർ.

ഇ​തോ​ടെ മ​ത്സ‍്യം പി​ടി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​രി​ന്‍റെ വ​കു​പ്പ് ത​ന്നെ പാ​ര പ​ണി​യുന്നതായാ​ണ് ആരോപണം.