സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ : ഒ​രു വ​ർ​ഷം നീ​ളു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Thursday, September 26, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ ഒ​രു​വ​ർ​ഷം നീ​ളു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​വു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​സ് ച​രു​വി​ൽ അ​റി​യി​ച്ചു.

സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ജു ജോ​ൺ, പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​സ് ച​രു​വി​ൽ, പ്ര​ഥ​മ പ്രി​ൻ​സി​പ്പ​ൽ കെ. ​ഒ.​തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​ർ​ഗീ​സ്, ബ​ർ​സാ​ർ ഫാ. ​നി​തീ​ഷ് വ​ല്ല്യ​യ്യ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 25 ഇന ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ പ​റ​ഞ്ഞു. ജൂ​ബി​ലി സ്മാ​ര​ക​മാ​യി നി​ർ​മി​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ന് കാ​തോ​ലി​ക്ക ബാ​വ ത​റ​ക്ക​ല്ലി​ടും.

വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​ക്ക് വ​ര​വേ​ൽ​പ്പ് ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ലോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​ള്ള വി​ളം​ബ​ര ഘോ​ഷ​യാ​ത്ര സ​ഭാ സ്ഥാ​പ​ക​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടേ​യും സ്കൂ​ൾ സ്ഥാ​പ​ക​ൻ ആ​ർ​ച്ച് ബി​ഷ​പ് ബ​ന​ഡി​ക്ട് മാ​ർ ഗ്രിഗോ​റി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടേ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സ്ഥാ​പ​ക​ൻ സി​റി​ൽ മാ​ർ ബ​സേ​ലി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ​യും ക​ബ​റി​ട​മാ​യ പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ നി​ന്നും ആ​രം​ഭി​ച്ചു.


ദീ​പ​ശി​ഖാ റാ​ലി​ക്ക് മാ​ർ ഈ​വാ​നി​യോ​സ് വി​ദ്യാ​ന​ഗ​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വ​ര​വേ​ൽ​പ്പ് ന​ൽ​കി. സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ലെ 200 ല​ധി​കം കാ​യി​ക താ​ര​ങ്ങ​ളാ​ണ് ദീ​പ​ശി​ഖ​യു​മാ​യി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. മാ​ർ ഈ​വാ​നി​യോ​സ് വി​ദ്യാ​ന​ഗ​റി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ വി​ളം​ബ​ര ജാ​ഥ​ക്ക് വ​ര​വേ​ൽ​പ്പ് ന​ൽ​കി. മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​ൻ മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പ​സ് ദീ​പ​ശി​ഖ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ലി​ന് കൈ​മാ​റി വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് ക​യ്യാ​ല​ക്ക​ൽ , ഫാ. ​ജോ​ർ​ജ് തോ​മ​സ് , ഫാ. ​നെ​ൽ​സ​ൻ വ​ലി​യ വീ​ട്ടി​ൽ, ഫാ. ​വ​ർ​ഗീ​സ് കി​ഴ​ക്കേ​ക്ക​ര, ഫാ. ​തോ​മ​സ് കു​റ്റി​യി​ൽ, ഫാ. ​ബി​ബി​ൻ കു​ര​ക്ക​രോ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​ർഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് നൂ​റ് ക​ണ​ക്കി​ന് കാ​യി​ക താ​ര​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ എ​ത്തി​യ ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തെ മാ​ർ ഈ​വാ​നി​യ​സ് വി​ദ്യാ​ന​ഗ​ർ ഗേ​റ്റി​ൽ അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് പ​ത്മി​നി തോ​മ​സ് ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് സെ​ന്‍റ് ജോ​ൺ​സ് കാ​മ്പ​സി​ൽ ഒ​രു​ക്കി​യ മ​ണ്ഡ​പ​ത്തി​ൽ ദീ​പ ശി​ഖ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ സ്ഥാ​പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ജു ജോ​ൺ പ​ങ്കെ​ടു​ത്തു.