ടാ​ർ ഫി​ല്ലിം​ഗ് മെ​ഷീൻ താ​ഴേ​ക്ക് ഉ​രു​ണ്ട് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​യെ ഇ​ടി​ച്ചു
Wednesday, September 25, 2024 6:53 AM IST
കാ​ട്ടാ​ക്ക​ട: റോ​ഡ് ടാ​ർ ഫി​ല്ലിം​ഗ് മെ​ഷീൻ താ​ഴേ​ക്ക് ഉ​രു​ണ്ട് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​യെ ഇ​ടി​ച്ചി​ട്ടു. യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സയിൽ.

കാ​ട്ടാ​ക്ക​ട​യ്ക്കു സ​മീ​പം അ​ന്തി​യൂ​ർ​ക്കോ​ണം പാ​ല​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈകുന്നേരം അ ഞ്ചുമ​ണി​യോ​ടെ അപകടമുണ്ടാ യത്. മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് സ്വ​ദേ​ശി സു​സ്മി​ത (38) യ്ക്കാ​ണ് പ​രി​ക്കേ​റ്റത്. അ​ന്തി​യൂ​ർ​കോ​ണം പാ​ലം ക​ഴി​ഞ്ഞ് റോ​ഡിലെ ക​യ​റ്റം കയറു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണംവി​ട്ട റോ​ഡ് ടാ​ർ ഫി​ല്ലിം​ഗ് മെ​ഷീൻ താ​ഴേ​യ്ക്ക് ഉ​രു​ണ്ട​ത്.

ഇതിനിടെ പി​ന്ന​ിൽ സ്‌​കൂ​ട്ട​ർ ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന സു​സ്മി​ത​യു​ടെ സ്‌​കൂ​ട്ട​റും അ​തി​ന​ടി​യി​ൽ​പ്പെ​ട്ടു. ഇ​തു ക​ണ്ട നാ​ട്ടു​കാ​ർ ഓ​ടി​കൂ​ടി​യാ​ണ് സു​സ്മി​ത​യെ സാഹസി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രെ ഉ​ട​ൻ കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യാ​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.


റോ​ഡ് ടാ​ർ ഫി​ല്ലിം​ഗ് മെ​ഷീൻ താ​ഴേ​യ്ക്കു ഉരുണ്ടെത്തിയപ്പോൾ മേഖലയിൽ നി​ർത്തി​യി​രു​ന്ന മൂന്നു ബൈ​ക്കു​ക​ളും തകർന്നു. മാ​ത്ര​മ​ല്ല വാഹനം ഉ​രു​ണ്ടു വ​ന്ന​തുക​ണ്ട മ​റ്റു യാ​ത്ര​ക്കാ​ർ മാ​റി​പോ​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേസെ ടു​ത്തു. ബ്രേ​ക്ക് സം​വി​ധാ​നം ത​ക​രാ​റിലായതാണ് വാഹനം നി യന്ത്രണം വിടാൻ കാരണം.