തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഇ​ക്കു​റി​യും നി​രാ​ശ​മാ​ത്രം: നിയന്ത്രണങ്ങൾ ഇനിയും കടുക്കുമെന്ന ആശങ്കയിൽ ജനം
Thursday, September 26, 2024 6:32 AM IST
വി​ഴി​ഞ്ഞം: കോ​സ്റ്റ​ൽ റ​ഗു​ലേ​ഷ​ൻ സോ​ണി​ൽ ഇ​ള​വു​ക​ൾ പ്ര​തീ​ക്ഷി​ച്ച തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഇ​ക്കു​റി​യും നി​രാ​ശ​മാ​ത്രം. നേ​ര​ത്തെ സി​ആ​ർ ഇ​സ​ഡ് -2ൽ ​ആ​യി​രു​ന്ന ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ പു​തി​യ തീ​രു​മാ​നം പ്ര​കാ​രം കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള സി​ആ​ർ ഇ​സ​ഡ് - 3 ൽ ​ആ​യതാ​യാ​ണ് പ​രാ​തി.

പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു കാ​ര്യ​മാ​യ ത​ട​സം സൃ​ഷ്ടി​ക്കു​ന്നി​ല്ലെ​ന്ന​തു മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം. എ​ന്നാ​ൽ ഇ​തി​നും തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോറിറ്റി​യു​ടെ നി​രാ​ക്ഷേ​പ സാ​ക്ഷ്യ​പ​ത്രം നി​ർ​ബ​ന്ധ​മാ​ണ്. ജി​ല്ല​യി​ൽ ഇ​ള​വ് പ്ര​തീ​ക്ഷി​ച്ച് കാ​ത്തി​രു​ന്ന വെ​ങ്ങാ​നൂ​ർ, കോ​ട്ടുകാ​ൽ, ക​രുംകു​ളം, പൂ​വാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ പു​തി​യതീ​രു​മാ​നം ബാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​

സി​ആ​ർ ഇ​സ​ഡ് മൂന്നിൽ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നി​ർ​മാ​ണാനു​മ​തി പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന​താ​ണു തി​രി​ച്ച​ടി. ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ പ​ഞ്ചാ​യ​ത്താ​യ ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 18 വാ​ർ​ഡു​ക​ളി​ൽ 16 ഓ​ളം വാ​ർ​ഡു​ക​ളും നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ലാ​യി.

4.5 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ മാ​ത്രം വി​സ്‌​തൃ​തി​യു​ള്ള​തും 30000 ത്തി​ല​ധി​കം ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​തു​മാ​യ ക​രു​കു​ളം പ​ഞ്ചാ​യ​ത്തി​ൽ ജ​ന​സം​ഖ്യ​യു​ടെ ന​ല്ലൊ​രു പ​ങ്ക് മത്സ്യബ​ന്ധ​ന​ത്തെ പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ ആ​ശ്രി​യി​ച്ച ജീ​വി​ക്കു​ന്ന​വ​രാ​ണ്. കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ടി​മ​ല​ത്തു​റ, അ​മ്പ​ല​ത്തുമൂ​ല വാ​ർ​ഡു​ക​ളും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഇ​ട​ങ്ങ​ളാ​ണ്.

തീ​ര​ദേ​ശ​ത്ത് ചെ​റുഭ​വ​ന​ങ്ങ​ൾ പ​ണി​തു ജീ​വി​ക്കു​ന്ന ഇ​വി​ട​ത്തെ ആ​ളു​ക​ൾ​ക്ക് ഏ​റ്റ​വും ആ​വ​ശ്യ​മാ​യ സ്കൂ​ൾ, ക്ളി​നി​ക്, ആ​ശു​പ​ത്രി, ബാ​ങ്ക് എ​ന്നി​വ​യ്ക്കും വാ​ണി​ജ്യ വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കും വി​നോ​ദ നി​ർ​മാണ ഉ​പാ​ധി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ കെ​ട്ടി​ടങ്ങൾക്കും അ​നു​മ​തി ല​ഭി​ക്കാ​തെ വ​രു​ന്ന​തു സാ​ധാ​ര​ണ ജ​ന​ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന നി​ല​യി​ലാ​ണ്. നി​ല​വി​ലു​ള്ള പോ​സ്റ്റാ​ഫീ​സ്, ആ​ശു​പ​ത്രി, സ്കൂ​ൾ, ബാ​ങ്ക് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ പ​ഴ​ക്ക​മേ​റി​യ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.


പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർമി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ പ​ല സ്ഥാ​പ​ന​ങ്ങ​ളും മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു മാ​റി​പ്പോ​കാ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്.​ കേ​ര​ളം അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ക്കു​ക​യും കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്ത തീ​ര​ദേ​ശ പ​രി​പാ​ല​ന പ​ദ്ധ​തി കു​റ്റ​മ​റ്റ​ത​ല്ലെ​ന്നാ​ണ്ആ​ക്ഷേ​പം .

ജി​ല്ല​യി​ൽ അ​റ്റോ​മി​ക് മി​ന​റ​ൽ​സ് ശേ​ഖ​രം ഉ​ണ്ടെ​ന്ന പേ​രി​ൽ സി​ആ​ർ ഇ​സ​ഡ് മൂ ന്നിലാ​യ വെ​ങ്ങാ​നൂ​ർ, കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് ഒ​രു ധാ​ര​ണ​യു​മി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു പ​ഠ​ന റി​പ്പോ​ർ​ട്ടും പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ പു​ഷ്പം സെെ​മ​ണും വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ആ​ർ.​എ​സ്. ശ്രീ​കു​മാ​റും പ​റ​യു​ന്നു.

പ​ദ്ധ​തി​യു​ടെ പേ​രി​ൽ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന തീ​രു​മാ​ന​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള അ​ഭി​പ്രാ​യം. എ​ന്നാ​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള പൂ​ർ​ണ വി​വ​ര​മ​റി​യാ​ൻ ഇ​നി​യും ഒ​രാ​ഴ്ച​യെ​ങ്കി​ലും കാ​ത്തി​രി​ക്ക​ണ​മെന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക്ക് ​ന​ൽ​കി​യ മ​റു​പ​ടി.