പെ​ര്‍​മി​റ്റ് ന​ല്‍​കാ​തെ ഫ​യ​ലു​ക​ള്‍ പി​ടി​ച്ചു​വെ​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, September 25, 2024 7:12 AM IST
വെ​ള്ള​റ​ട: ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കെ​ട്ടി​ട ന​മ്പ​ര്‍ ന​ല്‍​കാ​തെ ഫ​യ​ലു​ക​ള്‍ പി​ടി​ച്ചു വെ​ക്കു​ന്ന​താ​യി പ​രാ​തി.

ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ര്‍ ക്ലാ​ര്‍​ക്കി നെ​തി​രെ​യാ​ണ് നാ​ട്ടു​കാ​ര്‍ പ​രാ​തി​ന​ൽ​കി​യ​ത്. ഫ​യ​ലു​ക​ള്‍ മ​ന​പ്പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. വി​ഷ​യ​ത്തി​ൽ ദി​വ​സ​ങ്ങ​ല്‍​ക്ക് മു​മ്പ് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.


നാ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ര്യ​ങ്കോ​ട് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്കി.