കാ​ണി​ക്ക വ​ഞ്ചി ത​ക​ര്‍​ത്ത് മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Wednesday, September 25, 2024 7:05 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പോ​ലീ​സ് പ​രി​ധി​യി​ല്‍ മ​ണ്ണ​ടി​ക്കോ​ണം ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തി​യ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി. റ​സ​ല്‍ പു​രം പു​തു​ക്കാ​ട്ടു​വി​ള അം​ബേ​ദ്ക​ര്‍ കോ​ള​നി​യി​ല്‍ പ്ര​ശാ​ന്ത​ന്‍ (43) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കാ​ണി​ക്ക വ​ഞ്ചി ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തി​യ ശേ​ക്ഷം ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​ശാ​ന്ത​ന്‍. 25000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി​ട്ടാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ല്‍ 2500 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്ന് മോ​ഷ്ടാ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.


ഉദ്യോഗസ്ഥരായ പ്ര​സാ​ദ്, റ​സ​ല്‍ രാ​ജ്, ശ​ശി​കു​മാ​ര്‍, ദീ​പു, ഷൈ​നു, ബി​ജു അ​ട​ങ്ങു​ന്ന സം​ഘം മാ​റ​ന​ല്ലൂ​രി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.