ഒ​രു സ്കൂ​ൾ ഒ​രു ഗെ​യിം: കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Thursday, September 26, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​യി​ക-​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ൾ കാ​യി​ക ക​ന്പ​നി​യാ​യ ഡെ​ക്കാ​ത്‌​ല ണു​മാ​യി ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന കാ​യി​കോ​പ​ക​ര​ണ വി​ത​ര​ണ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. ആ​ദ്യ​ഘ​ട്ട​മാ​യി 80 സ്കൂ​ളു​ക​ൾ​ക്ക് കാ​യി​കോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ഗ​വ. മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ വി​ത​ര​ണോ​ദ് ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​നു​വ​രി​യി​ൽ ന​ട​ന്ന കാ​യി​ക ഉ​ച്ച​കോ​ടി​യി​ൽ ഡെ​ക്കാ​ത്‌​ല​ണു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​രു സ്കൂ​ൾ ഒ​രു ഗെ​യിം എ​ന്ന​ത് ഉ​ച്ച​കോ​ടി​ക്കു മു​ന്നി​ൽ​വ​ച്ച നി​ർ​ദേ​ശ​മാ​യി​രു​ന്നു.

അ​തു​പ്ര​കാ​രം, ഓ​രോ കാ​യി​ക ഇ​ന​ത്തി​ലും മി​ക​വു കാ​ണി​ക്കു​ന്ന സ്കൂ​ളി​നെ തെ​ര​ഞ്ഞെ​ടു​ത്ത്, അ​ത​തു കാ​യി​ക ഇ​ന​ത്തി​നു​വേ​ണ്ട കാ​യി​കോ​പ​ക​ര​ണ​ങ്ങ​ൾ ഡെ​ക്കാ​ത്‌​ല​ണ്‍ വി​ത​ര​ണം ചെ​യ്യും. സ്കൂ​ളി​ന്‍റെ പ്ര​ക​ട​നം വി​ല​യി​രു​ത്തി വ​രും​വ​ർ​ഷ​ങ്ങ​ളി​ലും പ​ദ്ധ​തി തു​ട​രും. ഒ​പ്പം കൂ​ടു​ത​ൽ സ്കൂ​ളു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്യും.


പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ്പോ​ട് സ് ​ഡ​യ​റ​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. സ്പോ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് യു. ​ഷ​റ​ഫ​ലി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ജി. ​മാ​ധ​വ​ദാ​സ്, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്പോ​ട്സ് ഓ​ർ​ഗ​നൈ​സ​ർ ഡോ. ​സി.​എ​സ്. പ്ര​ദീ​പ്, മോ​ഡ​ൽ സ് ​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. പ്ര​മോ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.