എം​ഡി​എം​എ​യു​മാ​യി സു​ഹൃ​ത്തു​ക്ക​ള്‍ പി​ടി​യി​ല്‍
Thursday, September 26, 2024 6:32 AM IST
പേ​രൂ​ര്‍​ക്ക​ട: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി സു​ഹൃ​ത്തു​ക്ക​ളെ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഠി​നം​കു​ളം മ​ണ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ മ​ണി​ക​ണ്ഠ​ന്‍ (36), തൃ​ശൂ​ര്‍ പ​രാ​ക്ക​ര അ​മ്പ​ല​പ്പ​ള്ളി ഹൗ​സി​ല്‍ ആ​തി​ര (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബംഗളുരു -​ക​ന്യാ​കു​മാ​രി ട്രെ​യി​നി​ല്‍ പേ​ട്ട സ്റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി​യ​ശേ​ഷം അ​മ്പ​ല​ത്തു​മു​ക്ക് ഭാ​ഗ​ത്തെ ഇ​ട​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക​ളെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ആ​തി​ര കു​മാ​ര​പു​രം ഭാ​ഗ​ത്തെ ഒ​രു സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.


അ​വി​ടെ​വ​ച്ചാ​ണ് മ​ണി​ക​ണ്ഠ​നു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ര്‍​ന്നാ​ണ് ബം​ഗളൂരി​ലെ​ത്തി എം​ഡി​എം​എ​യു​മാ​യി ട്രെ​യി​നി​ല്‍ വ​ന്ന​ത്. ചി​ല്ല​റ വി​ല്‍​പ്പ​ന​യാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

വ​ഞ്ചി​യൂ​ര്‍ സി​ഐ​യും ഷാ​ഡോ ടീ​മും സം​യു​ക്ത​മാ​യി​ട്ടാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.