സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ : ഒ​രു വ​ർ​ഷം നീ​ളു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷത്തിന് നാളെ ​തു​ട​ക്കം
Wednesday, September 25, 2024 7:05 AM IST
തിരുവനന്തപുരം: സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്കൻഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ ഒ​രു വ​ർ​ഷം നീ​ളു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാളെ ​തു​ട​ക്ക​മാ​കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ അ​റി​യി​ച്ചു.

സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് മോ ൺ ഡോ.വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോർ എപ്പിസ്ക്കേപ്പയുടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​ മേജർ ആർച്ച് ബിഷ പ് കർദിനാൾ മാർ ബസേലി യോസ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പിടിഎ ​പ്ര​സി​ഡന്‍റ് ഡോ. ​ജോ​ജു ജോ​ൺ, പ്രി​ൻ​സി​പ്പ​ൽ കെ.ഒ.തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​ർഗീ​സ്, ബ​ർസാ​ർ ഫാ.നി​തീ​ഷ് വ​ല്യയ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 25 ഇനക​ർ​മപ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ പ​റ​ഞ്ഞു.

ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ന് ക്ലീ​മി​സ് ബാ​വ ത​റ​ക്ക​ല്ലി​ടും. ‌
വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ഇ​ന്ന്

ര​ജ​ത ജൂ​ബി​ലി ആ​ലോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​ള്ള വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ഇ​ന്ന് രാ​വി​ലെ 10.30 ന് ​സ​ഭാ​സ്ഥാ​പ​ക​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ​യും സ്ഥാ​പ​ക​ൻ ആ​ർ​ച്ച് ബി​ഷ​പ്പ് ബ​ന​ഡി​ക്ട് മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടേ​യും ക​ബ​റി​ട​മാ​യ പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ നി​ന്നും ആ​രം​ഭി​ക്കും.


സ​ഹാ​യ മെ​ത്രാ​ൻ മാ​ത്യൂ​സ് മാ​ർ പോ​ളീ​കാ​ർ​പ്പ​സ് ദീ​പ​ശി​ഖ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ലി​ന് കൈ​മാ​റി വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും.

എം​എ​സ്‌​സി സ്കൂ​ൾ ക​റ​സ്പ്പോ​ണ്ട​ന്‍റ് മോ​ൺ ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത്, വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് ക​യ്യാ​ല​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. നൂ​റ് ക​ണ​ക്കി​ന് കാ​യി​ക താ​ര​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ത്തു​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തെ മാ​ർ ഈ​വാ​നി​യോ​സ് വി​ദ്യാ​ന​ഗ​ർ ഗേ​റ്റി​ൽ അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് പ​ത്മി​നി തോ​മ​സ് ഏ​റ്റു​വാ​ങ്ങും.

തു​ട​ർ​ന്ന് സെ​ന്‍റ് ജോ​ൺ​സ് കാ​മ്പ​സി​ൽ ഒ​രു​ക്കു​ന്ന ജൂ​ബി​ലി മ​ണ്ഡ​പ​ത്തി​ൽ ദീ​പ ശി​ഖ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ സ്ഥാ​പി​ക്കും.