സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ നടത്തും
Wednesday, September 25, 2024 7:12 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്നു.

വ​യ​നാ​ട് ജ​ന​ത​യോ​ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കാ​ണി​ച്ച അ​വ​ഗ​ണ​ന, തൃ​ശൂ​ർ​പൂ​രം ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കും ധൂ​ർ​ത്തി​നു​മെ​തി​രെ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​ര​പ​രി​പാ​ടി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.


സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ പ​രി​പാ​ടി പാ​ർ​ട്ടി ലീ​ഡ​ർ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​രു​മം സു​ന്ദ​രേ​ശ​ൻ അ​റി​യി​ച്ചു.