വ​ലി​യ​തു​റ വാ​ര്‍​ഡ് പു​ന​ര്‍​നി​ര്‍​ണ​യം : കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്കും മേ​യ​ര്‍​ക്കും നി​വേ​ദ​നം നൽകി
Thursday, September 26, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: 2010-ല്‍ ​വാ​ര്‍​ഡ് വി​ഭ​ജ​നം ന​ട​ത്തി​യ​പ്പോ​ള്‍ വ​ലി​യ​തു​റ വാ​ര്‍​ഡി​ല്‍നി​ന്നും ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ളെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി വാ​ര്‍​ഡി​ല്‍ വീ​ണ്ടും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം.

വ​ലി​യ​തു​റ വാ​ര്‍​ഡി​ല്‍നി​ന്നും ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്തു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യാ​ണ് ചെ​റി​യ​തു​റ അ​സം​പ്ഷ​ന്‍ ച​ര്‍​ച്ച്, വ​ലി​യ​തു​റ സെ​ന്‍റ് ആ​ന്‍റണീ​സ് ച​ര്‍​ച്ച്, വ​ലി​യ​തു​റ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ച​ര്‍​ച്ച്, വ​ലി​യ​തു​റ സി​എ​സ്‌​ഐ ച​ര്‍​ച്ച് എ​ന്നീ ഇ​ട​വ​ക​ക​ളും വ​ലി​യ​തു​റ എ​സ്എ​ന്‍​ഡി​പി ശാ​ഖ​യും ചേ​ര്‍​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്കും മേ​യ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കി​യ​ത്.

പ്ര​ദേ​ശ​ത്ത് പൊ​തു​വാ​യി ല​ഭി​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ബീ​മാ​പ്പ​ള്ളി പ്ര​ദേ​ശ​ത്താ​ണ് ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. അ​തി​നാ​ല്‍ ചെ​റി​യ​തു​റ ഫി​ഷ​ര്‍​മെ​ന്‍ കോ​ള​നി റോ​ഡ് മു​ത​ല്‍ കു​ഴി​വി​ളാ​കം ക​റു​പ്പാ​യി റോ​ഡ് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി വ​ലി​യ​തു​റ സൗ​ത്ത് വാ​ര്‍​ഡ് എ​ന്നോ ചെ​റി​യ​തു​റ വാ​ര്‍​ഡ് എ​ന്നോ പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.


ചെ​റി​യ​തു​റ അ​സം​പ്ഷ​ന്‍ ച​ര്‍​ച്ച് വി​കാ​രി ഫാ. ​ലൂ​സി​യാ​ന്‍ തോ​മ​സ്, വ​ലി​യ​തു​റ സെന്‍റ് സേ​വ്യേ​ഴ്‌​സ് ച​ര്‍​ച്ച് വി​കാ​രി ഫാ.​ ജോ​ര്‍​ജ് തെ​ള്ളി​യാ​ങ്ക​ല്‍, വ​ലി​യ​തു​റ സി​എ​സ്‌​ഐ ച​ര്‍​ച്ച് സെ​ക്ര​ട്ട​റി ജ​യ്‌​സിം​ഗ്, വ​ലി​യ​തു​റ സെന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ ച​ര്‍​ച്ച് ഇ​ട​വ​ക സെ​ക്ര​ട്ട​റി സു​രേ​ഷ്, എ​സ് എ​ന്‍​ഡി​പി യോ​ഗം തോ​പ്പി​ന​കം ശാ​ഖ സെ​ക്ര​ട്ട​റി എ. ​ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​ദേ​ശ വാ​സി​ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്കും മേ​യ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കി​യ​ത്.

വ​ലി​യ​തു​റ ജം​ഗ്ഷ​ന്‍, തു​റ​മു​ഖ വ​കു​പ്പ് ആ​സ്ഥാ​ന കാ​ര്യാ​ല​യം, ക​ട​ല്‍​പാ​ലം, സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി, വ​ലി​യ​തു​റ സീ​വേ​ജ് ഫാം, ​കു​രി​ശ​ടി പ്ര​ദേ​ശം, ചെ​റി​യ​തു​റ റോ​സ് മി​നി കോ​ണ്‍​വന്‍റ്, വ​ലി​യ​തു​റ ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍ മു​ന്‍​പ് വ​ലി​യ​തു​റ വാ​ര്‍​ഡി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

പി​ന്നീ​ട് 2010-ല്‍ ​വാ​ര്‍​ഡ് വി​ഭ​ജ​നം ന​ട​ത്തി​യ​പ്പോ​ള്‍ ഇ​വ ബീ​മാ​പ്പ​ള്ളി, ബീ​മാ​പ്പ​ള്ളി ഈ​സ്റ്റ് വാ​ര്‍​ഡു​ക​ളു​ടെ ഭാ​ഗ​മാ​ക്കി. ഇ​താ​ണ് വ​ലി​യ​തു​റ​യി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ എ​തി​ര്‍​പ്പി​നു കാ​ര​ണ​മാ​യ​ത്.