സിവിഎ​ൻ ക​ള​രി സു​വ​ർ​ണ​ജൂ​ബി​ലി
Thursday, September 26, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ പ്ര​ധാ​ന ക​ള​രി സം​ഘ​മാ​യ മാ​ധ​വ മ​ഠം സിവിഎ​ൻ ക​ള​രി അ​ൻ​പ​താ​ണ്ടി​ന്‍റെ നി​റ​വി​ൽ. 1974 ൽ ​ആ​ണ് രാ​മ​ച​ന്ദ്ര​ൻ ഗു​രു​ക്ക​ൾ മാ​ധ​വ​മ​ഠം സി.​വി.​എ​ൻ ക​ള​രി പാ​പ്പ​നം​കോ​ട് ആ​രം​ഭി​ക്കു​ന്ന​ത്. വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് സു​വ​ർ​ണ ജൂ​ബി​ലി അ​നു​ബ​ന്ധി​ച്ച് മാ​ധ​വ​മ​ഠം സി.​വി.​എ​ൻ ക​ള​രി ഒ​രു​ക്കി​ട്ടു​ള്ള​ത്.


ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​സ്ഥാ​ന​ത്തെ ക​ള​രി​യു​ടെ ച​രി​ത്രം വി​ളി​ച്ചോ​തു​ന്ന പ്ര​ത്യേ​ക ഫോ​ട്ടോ പ്ര​ദ​ർ​ശ​നം പാ​പ്പ​നം​കോ​ട് സി.​വി.​എ​ൻ ക​ള​രി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ​ ഇ​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​ർ​വ​ഹി​ക്കും.