ഡോ​ര്‍​മി​റ്റ​റി കം ​കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ൻ പൂട്ടി : റീ​ത്ത് വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്
Thursday, July 25, 2024 6:50 AM IST
നെ​യ്യാ​റ്റി​ൻ​ക​ര : ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്ത് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ഡോ​ര്‍​മി​റ്റ​റി കം ​കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍റെ ഗേ​റ്റി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി റീ​ത്ത് സ​മ​ര്‍​പ്പി​ച്ചു.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ല്‍ മൂ​ന്നു വ​ർ​ഷം മു​ൻ​പ് അ​ട​ച്ചു​പൂ​ട്ടി​യ​താ​ണ് ഈ ​കെ​ട്ടി​ടം. പ​ണി​ക​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ല്‍ ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി​യും ഉ​ദ്യോ​ഗ​സ്ഥ​രും അ​ലം​ഭാ​വം കാ​ട്ടു​ന്ന​താ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

ഡോ​ര്‍​മി​റ്റ​റി കം ​കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സൂ​ച​ന സ​മ​രം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഋ​ഷി. എ​സ്. കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നീ​ത് കൃ​ഷ്ണ അ​ധ്യ​ക്ഷ​നാ​യി. കെ​എ​സ്‌​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്വി​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ, ജ​യ​ശ​ങ്ക​ർ, ഷി​നോ​ജ്, മ​നു, അ​രു​ൺ, സേ​വ്യ​ർ, അ​മ​ൽ, ജ്ഞാ​നേ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.