ഏ​ക​ദി​ന മെ​ഡി​ക്ക​ല്‍ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, May 21, 2024 1:50 AM IST
തി​രു​വ​ന​ന്ത​പു​രം: തൈ​റോ​യ്ഡ് കാ​ന്‍​സ​ര്‍ മാ​നേ​ജ്മെ​ന്‍റി​ലെ സു​പ്ര​ധാ​ന ക്ലി​നി​ക്ക​ല്‍ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി കിം​സ്‌​ഹെ​ല്‍​ത്ത് കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ 'തൈ​റോ​യ്ഡ് സി​എ അ​പ്ഡേ​റ്റ് 2024' എ​ന്ന പേ​രി​ൽ ഏ​ക​ദി​ന മെ​ഡി​ക്ക​ല്‍ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

സ​ര്‍​ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി​സ്റ്റാ​യ ഡോ. ​ആ​ർ.​നാ​രാ​യ​ണ​ന്‍ ന​യി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ 150-ഓ​ളം വി​ദ​ഗ്ദ്ധ​ര്‍ പ​ങ്കെ​ടു​ത്തു. റോ​ബോ​ട്ടി​ക് തൈ​റോ​യ്ഡ​ക്ട​മി ഉ​ള്‍​പ്പെ​ടെ​യു​ള്ള പു​തി​യ ശ​സ്ത്ര​ക്രി​യാ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും തൈ​റോ​യ്ഡ് നോ​ഡ്യൂ​ളു​ക​ളു​ടെ അ​മി​ത രോ​ഗ​നി​ര്‍​ണ​യ​വും പ​രി​പാ​ടി​യി​ല്‍ ച​ര്‍​ച്ച ചെ​യ്തു. ഇ​ന്ത്യ​യി​ലെ തൈ​റോ​യ്ഡ് കാ​ന്‍​സ​ര്‍ ബാ​ധി​ത​രി​ല്‍ കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത് സ​മ്മേ​ള​നം ഗൗ​ര​വ​മാ​യി ച​ര്‍​ച്ച ചെ​യ്തു. അ​മി​ത രോ​ഗ​നി​ര്‍​ണ​യ​മാ​കാം ഈ ​വ​ര്‍​ദ്ധ​ന​വി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.


ഡോ. ​ഗൗ​രി പ​ന്ത്വൈ​ദ്യ (ടാ​റ്റ മെ​മ്മോ​റി​യ​ല്‍ ഹോ​സ്പി​റ്റ​ല്‍, മും​ബൈ), ഡോ. ​അ​ര​വി​ന്ദ് കൃ​ഷ്ണ​മൂ​ര്‍​ത്തി, ഡോ. ​വെ​ങ്ക​ടേ​ഷ് വി (​അ​ഡ​യാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍, ചെ​ന്നൈ), ഡോ. ​സ​ന്ദീ​പ് നാ​യ​ക് (ഫോ​ര്‍​ട്ടി​സ് ഹോ​സ്പി​റ്റ​ല്‍, ബാം​ഗ്ലൂ​ര്‍), ഡോ.​എം.​ജെ.​പോ​ള്‍ (സി​എം​സി വെ​ല്ലൂ​ര്‍), ഡോ.​ബി​പി​ന്‍ ടി ​വ​ര്‍​ഗീ​സ് (ആ​ര്‍​സി​സി, തി​രു​വ​ന​ന്ത​പു​രം) തു​ട​ങ്ങി നി​ര​വ​ധി വി​ദ​ഗ്ദ്ധ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ സെ​ഷ​നു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. അ​തോ​ടൊ​പ്പം കേ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പാ​ന​ലു​ക​ളി​ലൂ​ടെ​യും സം​വാ​ദ​ങ്ങ​ളി​ലൂ​ടെ​യും തൈ​റോ​യ്ഡ് കാ​ന്‍​സ​ര്‍ ചി​കി​ത്സ​യു​ടെ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു.