x
ad
Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം, കൊ​ച്ചി​യി​ൽ വെ​ള്ളി​യാ​ഴ്ച ഗ​താ​ഗ​ത നി​യ​ന്ത്ര​ണം


Published: October 23, 2025 04:57 PM IST | Updated: October 23, 2025 05:00 PM IST

കൊ​ച്ചി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. നേ​വ​ല്‍ ബേ​സ്, തേ​വ​ര, എം​ജി റോ​ഡ്, ജോ​സ് ജം​ഗ്ഷ​ന്‍, ബി​ടി​എ​ച്ച്, പാ​ര്‍​ക്ക് അ​വ​ന്യു റോ​ഡ്, മേ​ന​ക, ഷ​ണ്‍​മു​ഖം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​ക

രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം രാ​ഷ്ട​പ​തി കോ​ട്ട​യ​ത്തേ​യ്ക്ക് തി​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ കോ​ട്ട​യം പോ​ലീ​സ് ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി റോ​ഡ് മാ​ർ​ഗം കു​മ​ര​ക​ത്തേ​ക്ക് പോ​കും. കു​മ​ര​ക​ത്താ​ണ് ഇ​ന്ന് ത​ങ്ങു​ക. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കു​മ​ക​ര​ക​ത്ത് നി​ന്ന് റോ​ഡ് മാ​ർ​ഗം കോ​ട്ട​യം പോലീ​സ് ഗ്രൗ​ണ്ടി​ൽ എ​ത്തി​യ ശേ​ഷം കൊ​ച്ചി​യി​ലേ​ക്ക് പോ​കും.

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ജി​ല്ല. വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ലാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​പാ​ടി​ക​ള്‍.

Tags : president droupadi murmu traffic restrictions kochi visit

Recent News

Up