തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് ചരിത്ര പുരുഷനാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നുവെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
രാജ്ഭവനില്‍ പണികഴിപ്പിച്ച കെ.ആര് നാരായണന്റെ പ്രതിമയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, കെ.ആര്. നാരായണന്റെ കുടുംബ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.