സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യം: പി. സതീദേവി
Tuesday, November 19, 2024 2:36 AM IST
കൊച്ചി: സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമാണെന്നു സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി. തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്നുണ്ട്.
2017-18 കാലത്താണ് മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും അവര്‍ പറഞ്ഞു.
പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളില്‍ പോലീസ് പരിശോധന നടത്തിയ സംഭവത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടുണ്ട്.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. മുറികളിലുണ്ടായിരുന്ന വനിതാ നേതാക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നും സതീദേവി പറഞ്ഞു.