മാനവസേവ പുരസ്കാരം കർദിനാൾ മാർ ക്ലീമിസ് ബാവയ്ക്ക്
Tuesday, November 19, 2024 2:36 AM IST
തിരുവല്ല: പുഷ്പഗിരി സ്ഥാപനത്തിലെ ജീവനക്കാരുടെ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാനവസേവ പുരസ്കാരം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു സമ്മാനിക്കും.
നാളെ രാവിലെ 11ന് പുഷപഗിരി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പുരസ്കാരദാനം നിർവഹിക്കും. മൂന്നര പതിറ്റാണ്ടിലേറെയായി വിവിധ മേഖലകളിൽ കർദിനാൾ മാർ ക്ലീമിസ് ബാവ നൽകിവരുന്ന സംഭാവനകളെ മാനിച്ചാണ് പുരസ്കാരം സമ്മാനിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് , ഫാ.ജോസ് കല്ലുമാലിക്കൽ , മുൻ ഡിജിപി ജേക്കബ് പുന്നൂസ്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ സാജൻ ഫിലിപ്പ്, അസിസ്റ്റന്റ് രജിസ്ട്രാർ അജിതാകുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.