കോ​ട്ട​യം: ശി​ശു​രോ​ഗ ചി​കി​ത്സ​ക്ക് ക​രു​ത​ലും കാ​വ​ലു​മാ​യ കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ലി​ൽ ശി​ശു​രോ​ഗ വി​ഭാ​ഗ​വും അ​നു​ബ​ന്ധ വി​ഭാ​ഗ​ങ്ങ​ളും ഇ​ന്നെ​ല മു​ത​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ കാ​രി​ത്താ​സ് മാ​താ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മ​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വാ​ക്‌​സി​നേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ളും എ​ല്ലാ ദി​വ​സ​വും ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ ബു​ക്കിം​ഗ് സ​ർ​വീ​സു​ക​ളും, വാ​ർ​ഡ്, ഐ​സി​യു, ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ, അ​ത്യാ​ഹി​ത വി​ഭാ​ഗം, ലാ​ബ്, ഫാ​ർ​മ​സി സൗ​ക​ര്യ​ങ്ങ​ളും കാ​രി​ത്താ​സ് മാ​താ ഹോ​സ്പി​റ്റ​ലി​ൽ സ​ജ്ജ​മാ​ണ്.


ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ബാ​ല​താ​രം ദേ​വ​ന​ന്ദ ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് നി​ർ​വ​ഹി​ക്കും. കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ബി​നു കു​ന്ന​ത്ത്‌, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നു കാ​വി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.