വയനാട് പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കല്‍; ഹര്‍ജി 26ലേക്ക് മാറ്റി
Tuesday, November 19, 2024 2:35 AM IST
കൊച്ചി: വയനാട് പുനരധിവാസത്തിന് നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളില്‍നിന്ന് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി 26ന് പരിഗണിക്കാനായി മാറ്റി.
ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ ഹാരിസണ്‍സ് മലയാളം ലിമിറ്റഡും എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റും നല്കിയ ഹര്‍ജികളാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ പരിഗണനയിലുള്ളത്.
കോടതി ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കുന്ന എസ്റ്റേറ്റുകളുടെ മൂല്യം കണക്കാക്കി നഷ്ടപരിഹാരത്തുക സിവില്‍ കേസിലെ തീര്‍പ്പിനു വിധേയമായി കോടതിയില്‍ കെട്ടിവയ്ക്കാന്‍ തയാറാണെന്ന നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍, ഏറ്റെടുക്കുന്ന ഭൂമിയുടെ മുഴുവന്‍ തുകയും ഉടനടി ലഭിക്കണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം. നഷ്ടപരിഹാരമായി നല്‍കേണ്ട തുക സംബന്ധിച്ച് ധാരണയിലെത്താന്‍ കോടതി കക്ഷികള്‍ക്കു നിര്‍ദേശം നല്കി. ഇതുസംബന്ധിച്ച വിവരം അറിയിക്കാനാണ് ഒരാഴ്ച സമയം അനുവദിച്ച് ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റിയത്.