മണിപ്പുര്‍ വിഷയം: സർവകക്ഷിയോഗം വിളിക്കണമെന്ന് പി.സി. തോമസ്
Tuesday, November 19, 2024 2:35 AM IST
കൊച്ചി: മണിപ്പുരിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ രാജിവയ്ക്കുകയാണ് ഉചിതമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാൻ പി.സി. തോമസ്.
ബിജെപി നേതൃത്വം നല്കുന്ന മണിപ്പുര്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. പ്രധാന സഖ്യകക്ഷിയായ എന്‍പിപി പിന്തുണ പിന്‍വലിച്ചുകഴിഞ്ഞു. മനുഷ്യരെ കൊന്നൊടുക്കുന്നതും പള്ളികൾ നശിപ്പിക്കുന്നതും ഗുരുതര സ്ഥിതിവിശേഷമാണ്. ഇതൊഴിവാക്കാന്‍ ദേശീയതലത്തില്‍ സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.