കൃത്യമായ ഇടവേളകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ വേണം: മനുഷ്യാവകാശ കമ്മീഷന്
Tuesday, November 19, 2024 2:35 AM IST
കൊച്ചി: പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനുള്ള പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ ഇടവേളകളില്‍ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാൻ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷാ വകുപ്പ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണു കമ്മീഷന് നിര്‍ദേശം നല്‍കിയത്. വന്‍കിട ഹോട്ടലുകളില്‍ ഉള്‍പ്പെടെ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ, വെള്ളം, പഴവര്‍ഗങ്ങള്‍, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ ഗുണനിലവാരം മാസത്തിലൊരിക്കല്‍ പരിശോധിക്കണമെന്ന പരാതിയിലാണു നടപടി.