ടോ​റ​സ് -ച​ര​ക്കു വാ​ഹ​ന​ങ്ങ​ളുടെ മരണപ്പാച്ചിൽ : റോ​ഡ് സം​ര​ക്ഷ​ണ സ​മി​തി​ പാ​ച്ച​ല്ലൂ​ർ -വാ​ഴ​മു​ട്ടം റോഡ് ഉപരോധിച്ചു
Sunday, July 7, 2024 6:29 AM IST
തി​രു​വ​ല്ലം: പാ​ച്ച​ല്ലൂ​ർ -വാ​ഴ​മു​ട്ടം റോ​ഡി​ൽ ടോ​റ​സ് - ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​ഭാ​ര​വു​മാ​യു​ള്ള മ​ര​ണ​പ്പാ​ച്ചി​ൽ നി​ര​ന്ത​ര​മാ​യ അ​പ​ക​ട​ങ്ങ​ളും, അ​പ​ക​ട മ​ര​ണ​ങ്ങ​ളും സം​ഭ​വി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് റോ​ഡ് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടോ​റ​സ്- ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ ഉ​പ​രോ​ധി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം മു​ൻ​പ് ജ​ന​കീ​യ പ്ര​തി​രോ​ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കു​റ​ച്ചു​ദി​വ​സം ടോ​റ​സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ യ​ഥേ​ഷ്ടം ച​ര​ക്കു​മാ​യി റോ​ഡി​ലൂ​ടെ ക​ട​ന്നു പോ​വു​ക​യാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

ഇ​വ​യു​ടെ അ​മി​ത വേ​ഗം കാ​ര​ണം ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ന​കം പ​ത്തോ​ളം പേ​രു​ടെ ജീ​വ​ൻ പൊ​ലി​യു​ക​യും നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യി ചി​കി​ൽ​സ​യി​ലാ​ണെ​ന്നും പ​റ​യു​ന്നു. വി​ഴി​ഞ്ഞം - കോ​വ​ളം വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്കും തി​രി​കെ കൊ​ല്ലം റൂ​ട്ടി​ലേ​ക്കും പോ​കു​ന്ന ടൂ​റി​സ്റ്റ് ബ​സു​ക​ളും ടാ​ക്സി​ക​ളും മ​റ്റ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ടോ​ൾ ഒ​ഴി​വാ​ക്കി ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.

സ്കൂ​ൾ തു​റ​ന്ന​തു മു​ത​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ എ​ത്തി​ക്കാ​ൻ ര​ക്ഷി​താ​ത്താ​ക്ക​ളും ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്നു. വാ​ഴ​മു​ട്ടം - പാ​ച്ച​ല്ലൂ​ർ- തി​രു​വ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും നി​ര​വ​ധി സ്വ​കാ​ര്യ സ്കൂ​ളു​ക​ളും ഒ​ട്ട​ന​വ​ധി ന​ഴ്സ​റി​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളും നി​ര​വ​ധി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് ഇ​വി​ടെ കാ​ൽ ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ടോ​റ​സ് - ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യോ​ട്ടം നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് തി​രു​വ​ല്ലം- കോ​വ​ളം റോ​ഡ് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് വാ​ഴ​മു​ട്ട​ത്ത് ജ​ന​കീ​യ പ്ര​തി​രോ​ധ​വും റോ​ഡ് സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും ന​ട​ത്തി. സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പാ​ച്ച​ല്ലൂ​ർ ഡി.​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​ര സ​മി​തി ചെ​യ​ർ​മാ​നും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ പ​ന​ത്തു​റ പി.​ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. നു​ജു​മു​ദ്ദീ​ൻ , വി​വി​ധ രാ​ഷ്ട്രി​യ സാ​മൂ​ഹ്യ നേ​താ​ക്ക​ളാ​യ തി​രു​വ​ല്ലം ഉ​ദ​യ​ൻ, ഷ​റ​ഫു​ദ്ദീ​ൻ ഹാ​ജി, പ​ന​ത്തു​റ പ്ര​ശാ​ന്ത​ൻ, ഡോ.​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു, കെ.​എ​സ് ന​ടേ​ശ​ൻ, പി.​എം.​എ​സ് ന​വാ​സ്, ത​മ്പി ക​ട​ന​ട, പാ​റ​വി​ള എ​ൻ.​വി​ജ​യ​കു​മാ​ർ, പൂ​ങ്കു​ളം ജ​യ​ന്ത​ൻ, സു​രേ​ഷ് പെ​രും​പ​ള്ളി, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.