സാ​ൽ​വേ​ഷ​ൻ ആ​ർ​മി സെ​മി​നാ​ർ ആരംഭിച്ചു
Friday, July 19, 2024 6:38 AM IST
തി​രു​വ​ന​ന്ത​പു​രം: നേ​ടു​ന്ന അ​റി​വു​ക​ൾ സ​മ​ന്വ​യി​പ്പി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ മാ​ത്ര​മേ മാ​റ്റ​ങ്ങ​ൾ സാ​ധ്യ​മാ​കു​ക​യു​ള്ളു​വെ​ന്നു സാ​ൽ​വേ​ഷ​ൻ ആ​ർ​മി ടെ​റി​ട്ടോ​റി​യ​ൽ ക​മാ​ൻ​ഡ​ർ കേ​ണ​ൽ ജോ​ണ്‍ വി​ല്യം പൊ​ളി​മെ​റ്റ്‌ല പ​റ​ഞ്ഞു.

സാ​ൽ​വേ​ഷ​ൻ ആ​ർ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ന​മു​ക്കും സം​സാ​രി​ക്കാം’ എ​ന്ന വി​ഷ​യ​ത്തി​ൽ ആ​രം​ഭി​ച്ച ത്രി​ദി​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ല​ഘ​ട്ട​ത്തെ ദൈ​വ​ശാ​സ്ത്ര പ​ര​മാ​യി വി​ല​യി​രു​ത്തു​ക​യും സ​ഹ​ജീ​വി​ക​ളെ വി​ശ്വ​സി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രോ​ഗ്രാം സെ​ക്ര​ട്ട​റി ലെ​ഫ്.​ കേ​ണ​ൽ എ​ൻ.​ഡി. ജോ​ഷ്വാ അ​ധ്യ​ക്ഷ​നാ​യി. നാ​ഷ​ണ​​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി റ​വ.​ ഡോ.​ റി​ബി​ൻ ജോ​ണ്‍,


എ​ൻ​സി​സി​ഐ പ്രോ​ഗ്രം എ​ക്സി​ക്യൂ​ട്ടീ​വ് റ​വ.​ ഡോ. എ​സ്.​ഡി. ദേ​വ ജ്യോ​തി​കു​മാ​ർ, സാ​ൽ​വേ​ഷ​ൻ ആ​ർ​മി വ​നി​താ ശു​ശ്രൂ​ഷക​ളു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കേ​ണ​ൽ ര​ത്ന​സു​ന്ദ​രി പൊ​ളി​മെറ്റ്‌ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ളെ ന​ട​ക്കു​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ മു​ഖ്യ​കാ​ര്യ​ദ​ർ​ശി ലെ​ഫ്. കേ​ണ​ൽ ഗു​ർ​ണാം മ​സി സ​ന്ദേ​ശം ന​ൽ​കും.